കല്‍പ്പറ്റ: ദക്ഷിണാഫ്രിക്കയില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ മലയാളി മോചിതനായെന്ന് റിപ്പോര്‍ട്ട്. വയനാട് സ്വദേശി നിധിനാണ് മോചിതനായത്. ദക്ഷിണാഫ്രിക്കയിലെ സുഹൃത്ത് ജൂഡിയാണ് നിധിനെ മോചിപ്പിച്ച വിവരം വീട്ടുകാരെ അറിയിച്ചത്.

വയനാട് മീനങ്ങാടി സ്വദേശി നിധിനെ ഒരാഴ്ച്ചമുമ്പായിരുന്നു അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ഇവര്‍ നിധിന്റെ വീട്ടിലേക്ക് വിളിക്കുകയും മോചനദ്രവ്യമായി ഒരുകോടി നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ആറുവര്‍ഷമായി ഹോട്ടല്‍ബിസിനസ് നടത്തിവരുകയാണ് നിധിന്‍.