ഖത്തര്‍ മലയാളി മാന്വല്‍ രണ്ടാംഎഡിഷന്‍ പ്രകാശനം ചെയ്തു
Pravasi
ഖത്തര്‍ മലയാളി മാന്വല്‍ രണ്ടാംഎഡിഷന്‍ പ്രകാശനം ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 15th May 2013, 3:48 pm

ദോഹ: ഖത്തറിലെ വിവിധ മേഖലകളില്‍ ശ്രദ്ധേയരായ മലയാളികളുടെ ചരിത്രം രേഖപ്പെടുത്തിമീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച ഖത്തര്‍ മലയാളി മാന്വലിന്റെ പരിഷ്‌ക്കരിച്ച രാംപതിപ്പ് പ്രകാശനചടങ്ങ് സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്റര്‍ ഓഡിറ്റോറിയത്തില്‍ സാമൂഹ്യ സാംസ്‌കാരിക
രംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.

മലയാളി സംഘടനാ നേതാക്കള്‍ചേര്‍ന്നാണ് മാന്വലിന്റെ പ്രകാശനം നിര്‍വഹിച്ചത്. ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ ഉപദേശക സമിതിചെയര്‍മാന്‍ കെ. എം. വര്‍ഗീസ്, ഇന്‍കാസ് ഉപദേശക സമിതി ചെയര്‍മാന്‍ കെ.കെ. ഉസ്മാന്‍, ഇന്‍കാസ് പ്രസിഡ്‌ജോപ്പച്ചന്‍ തെക്കേക്കുറ്റ് , []

ഐ.സി.ബി.എഫ് പ്രസിഡന്റ് കരീം അബ്ദുല്ല, കെ.എം. സി.സി. ജനറല്‍ സെക്രട്ടറി അബ്ദുന്നാസിര്‍ നാച്ചി, സംസ്‌കൃതി ജനല്‍ സെക്രട്ടറി പി. എന്‍.ബാ ുരാജന്‍, സിജി ഖത്തര്‍ ചാപ്റ്റര്‍ പ്രസിഡണ്ട് ഡോ. എം. പി. ഷാഫി ഹാജി, ഫ്രന്റ്‌സ് കള്‍ചറല്‍സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റഹ്മാന്‍ കിഴിശ്ശേരി, തുടങ്ങിയവര്‍ചേര്‍ന്നാണ് മാന്വല്‍ പ്രകാശനം ചെയ്തത്.

ഖത്തറിന്റെ പുരോഗതിയിലും വളര്‍ച്ചയിലും ശ്രദ്ധേയമായ സംഭാവനകളര്‍പ്പിച്ച പ്രവാസി മലയാളികളെ പരിചയപ്പെടുത്തുന്നതോടൊപ്പം പുതിയ തലമുറക്ക് ക്രിയാത്മകമായ പ്രചോദനവും വഴികാട്ടിയുമാകുമെന്ന പ്രതീക്ഷയിലാണ് മാന്വല്‍ തയ്യാറാക്കിയിരിക്കുന്നതെന്ന് മാന്വല്‍ ചീഫ് എഡിറ്ററും മീഡിയ പ്‌ളസ് സി. ഇ. ഒയുമായ അമാനുല്ല വടക്കാങ്ങര പറഞ്ഞു.

ഒരു ചരിത്ര ഗ്രന്ഥത്തിലും ഇടം കിട്ടാതെ പോയ ഖത്തര്‍ മലയാളികളുടെ ജീവിതത്തെ പച്ചയായി പകര്‍ത്തുകയും വരും തലമുറക്ക് പഠിക്കാന്‍ സമാഹരിക്കുകയും ചെയ്യുക എന്ന ശ്രമകരമായ ദൗത്യമാണ് ഖത്തര്‍ മലയാളി മാന്വലിലൂടെ മീഡിയ പ്‌ളസ് ചെയ്യാനുദ്ദേശിക്കുന്നത് .

പ്രവാസിസമൂഹത്തിലെ വിരലിലെണ്ണാവുന്ന പ്രമുഖരുടെ നേട്ടങ്ങളും ചരിത്രവും മാത്രം ആഘോഷിക്കപ്പെടുന്ന ഒരു സമൂഹത്തില്‍ സാധാരണക്കാരന്റെ വിജയഗാഥകളും സംഭവബഹുലമായ ജീവിതയാഥാര്‍ഥ്യങ്ങളും രേഖപ്പെടുത്താതിരുന്നുകൂട എന്ന തിരിച്ചറിവാണ് ഈ ഉദ്യമത്തിന് പ്രേരകം.

പുതിയ തലമുറക്ക് പലതും പഠിക്കാന്‍ കഴിയുന്ന രീതിയില്‍ ആജീവിതത്തിലൂടെ അവരുടെ ചരിത്രം അനാവരണം ചെയ്യുകയാണ് ഖത്തര്‍ മലയാളി മാന്വല്‍.

ലോകചരിത്രത്തില്‍ തന്നെ സവിശേഷമായ പ്രസിദ്ധീകരണമെന്ന് വിലയിരുത്തപ്പെട്ട മാന്വലിന്റെ ആദ്യപതിപ്പിന് ലഭിച്ച പിന്തുണയും പ്രോല്‍സാഹനവുമാണ് രണ്ട് വര്‍ഷത്തിനകം പരിഷ്‌ക്കരിച്ച രാംപതിപ്പ് എന്ന ആശയവുമായി തങ്ങള്‍ മുന്നോട്ടുവന്നതെന്നും മൂന്നാം പതിപ്പ് 2015 ജനുവരിയില്‍ പ്രസിദ്ധീകരിക്കുമെന്നും മാന്വല്‍ ചീഫ് എഡിറ്ററും മീഡിയ പ്‌ളസ് സി. ഇ. ഒയുമായ അമാനുല്ലവടക്കാങ്ങര പറഞ്ഞു.

അല്‍ മുഫ്ത മാനേജിംഗ് ഡയറക്ടര്‍ ഏ.കെ.ഉസ്മാന്‍, ആര്‍ഗണ്‍ ഗ്ലോ ന്‍സി.ഇ.ഒ അബ്ദുല്‍ ഗഫൂര്‍, തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദി പ്രസിഡന്റ് കെ.എം.അനില്‍, മാസ് ഖത്തര്‍പ്രസിഡന്റ് കെ.പി നൂറുദ്ധീന്‍, കേരള സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ സ്ഥാപകാംഗം ആവണി വിജയകുമാര്‍.

വോയ്‌സ് ഓഫ് ഖത്തര്‍ അഹ്‌ലന്‍ ദോഹ പ്രോഗ്രാം ഡയറക്ടര്‍ യതീന്ദ്രന്‍ മാസ്റ്റര്‍, ഫാലഹ് നാസര്‍ ഫാലഹ് ഫൗണ്ടേേഷന്‍ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ കെ.വി അബ്ദല്ലക്കുട്ടി,കാനഡയിലെ മെസഞ്ചര്‍ ഓഫ് മേഴ്‌സി ഫൗണ്ടേഷന്‍ പ്രസിഡന്റ് ടി.കെ ഇബ്രാഹീം ടോറന്റോ, ഖത്തര്‍ പയ്യോളിയന്‍സ് ചെയര്‍മാന്‍ ഇസ്മായില്‍ മേലടി എന്നിവര്‍ സംസാരിച്ചു.