പ്രതീകാത്മക ചിത്രം

ദമാം: തൊഴിലുടമയുടെയും മകളുടെയും പീഡനങ്ങള്‍ സഹിക്കാന്‍ കഴിയാതെ മതില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീട്ടുജോലിക്കാരിയുടെ കാലൊടിഞ്ഞു. കോട്ടായം പാമ്പാടി സ്വദേശിനി മിനി(42)യുടെ കാലാണ് ഒടിഞ്ഞത്.


Also read നിലമ്പൂര്‍ വനത്തില്‍ മരിച്ചത് മൂന്ന് മാവോയിസ്റ്റുകള്‍; മരിച്ചവരില്‍ മഞ്ജുവും: മാവോയിസ്റ്റ് മുഖപത്രം 


മിനി നാല് മാസം മുന്‍പായിരുന്നു ജുബൈല്‍ ഫനാതിറില്‍ ജോലിക്കെത്തിയത്. തൊഴിലുടമയും മകളും ഉപദ്രവിക്കുന്നെന്ന് ഭര്‍ത്താവിനെ വിളിച്ച് പറഞ്ഞതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കിയിരുന്നു.

ജുബൈലിലെ സാമൂഹ്യ പ്രവര്‍ത്തകരെയും വിവരം അറിയിച്ചെങ്കിലും ഗുണമൊന്നുമുണ്ടായില്ല. ഇതേ തുടര്‍ന്ന് വീടിന്റെ മതില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ശ്രമം പരാജയപ്പെട്ടെതോടെ മിനി പൊലീസിനെ വിവരമറിയിച്ചു. പൊലീസ് തന്നെയാണ് മിനിയെ ആശുപത്രിയിലെത്തിച്ചത്.


Dont miss ‘നിങ്ങളുടെ കൂടെ നില്‍ക്കുക എന്നത് ഒരു ബഹുമതിയാണ്’; വനിതാ ചലച്ചിത്ര കൂട്ടായ്മയ്ക്ക് പിന്തുണയുമായി പൃഥ്വിരാജ് 


ആശുപത്രിയില്‍ പ്രാഥമിക ചികിത്സലഭിച്ച മിനിയെ രക്ഷപ്പെടാന്‍ ശ്രമിച്ച കുറ്റത്തിന് പൊലീസ് റിമാന്‍ഡ് ചെയ്തു.