എഡിറ്റര്‍
എഡിറ്റര്‍
റിയാദില്‍ മലപ്പുറം സ്വദേശി വെട്ടേറ്റു കൊല്ലപ്പെട്ട നിലയില്‍
എഡിറ്റര്‍
Sunday 23rd July 2017 8:49am

റിയാദ്: റിയാദില്‍ മലയാളി യുവാവ് വെട്ടേറ്റു കൊല്ലപ്പെട്ട നിലയില്‍. മലപ്പുറം പരപ്പനങ്ങാടി സദ്ദാംബീച്ച് അങ്ങമന്‍ സിദ്ദീഖാണ് കൊല്ലപ്പെട്ടത്.

ഗ്രോസറി ഷോപ്പില്‍ ജീവനക്കാരനായ അദ്ദേഹത്തെ ഷോപ്പിനുള്ളില്‍ തന്നെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തലയ്ക്കും കൈകാലുകള്‍ക്കും ഗുരുതരമായി വെട്ടേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

വെള്ളിയാഴ്ച രാവിലെ 9നാണ് സംഭവം. സംഭവത്തിനു പിന്നില്‍ കവര്‍ച്ചക്കാരാണെന്നാണ് റിപ്പോര്‍ട്ട്. കവര്‍ച്ച തടയാനുള്ള ശ്രമത്തിനിടെ ഇയാളെ അക്രമികള്‍ വെട്ടുകയായിരുന്നു.


Don’t Miss: സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് ചെയ്ത വോട്ട് കിട്ടിയത് ബി.ജെ.പിയുടെ താമരയ്ക്ക്: ഇ.വി.എം അട്ടിമറി സ്ഥിരീകരിച്ച് മഹാരാഷ്ട്ര കലക്ടറുടെ വിവരാവകാശ മറുപടി


മൃതദേഹം അല്‍ ഈമാന്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

20വര്‍ഷമായി സിദ്ദീഖ് ഈകടയില്‍ ജോലി ചെയ്തുവരികയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു യമന്‍ പൗരന്മാരെ കസ്റ്റഡിയിലെടുത്തതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

Advertisement