ദുബായ്: ബഹ്‌റിനില്‍ ക്രെയിന്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ തിരുവനന്തപുരം സ്വദേശി മാധവന്‍ സുദര്‍ശന്‍( 51) മരിച്ചു. ഖലീഫബിന്‍ സുലൈമാന്‍ ഹൈവേയിലൂടെ മനാമയിലേക്ക് പോകുന്നവഴിയാണ് ക്രെയിന്‍ മറിഞ്ഞത്.

സുദര്‍ശന്‍ കഴിഞ്ഞ 13 വര്‍ഷമായി ഡെല്‍മണ്‍ പ്രീകാസ്റ്റ് കമ്പനിയുടെ ഡ്രൈവറായി ജോലിചെയ്തു വരികയായിരുന്നു. ഭാര്യയും രണ്ടുമക്കളും നാട്ടിലാണ്.