ഇംഫാല്‍: മണിപ്പൂര്‍ സി.ആര്‍.പി.എഫിലെ മലയാളി ജവാന്‍ സഹപ്രവര്‍ത്തകരായ രണ്ട് മലയാളികളുള്‍പ്പെടെ മൂന്ന് പേരെ വെടിവെച്ചുകൊന്ന്് ആത്മഹത്യ ചെയ്തു. പടിഞ്ഞാറന്‍ ഇംഫാലിലെ സംഗൈപോരു ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഗോഡൗണില്‍ രാവിലെ എട്ട് മണിക്കാണ് സംഭവമുണ്ടായത്.

മലയാളികളായ ഷൈന്‍ രഞ്ജന്‍, ആര്‍.വി.പ്രദീപ് എന്നിവരും ആന്ധ്രാപ്രദേശുകാരനായ ഈശ്വര്‍ റാവുവുമാണ് കൊല്ലപ്പെട്ടത്. വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് തന്റെ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് ഫോബിന്‍ ഇവരെ കൊലപ്പെടുത്തുകയായിരുന്നു. അതിനുശേഷം ഫോബിന്‍ സ്വയം വെടിവെച്ച് മരിക്കുകയും ചെയ്തു. ഇരുപത്താറുകാരനായ ഫോബിന്‍ വയനാട് ഏച്ചോം സ്വദേശികളായ മോഹന്‍ദാസ്‌ശോഭന ദമ്പതികളുടെ മകനാണ്.

Subscribe Us:

സി.ആര്‍.പി.എഫ് ജി143 ബറ്റാലിയനിലെ അംഗങ്ങളാണ് മരിച്ചവര്‍. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി സി.ആര്‍.പി.എഫ് അധികൃതര്‍ അറിയിച്ചു.