എഡിറ്റര്‍
എഡിറ്റര്‍
പൂനെയില്‍ മലയാളി ഹോട്ടലുടമ മര്‍ദ്ദനമേറ്റു മരിച്ചു
എഡിറ്റര്‍
Wednesday 13th September 2017 11:34pm

 

പൂനെ: മലയാളി ഹോട്ടലുടമ മഹാരാഷ്ട്രയിലെ പൂനെയില്‍ മര്‍ദ്ദനമേറ്റു മരിച്ചു. കണ്ണൂര്‍ പരലശേരി സ്വദേശി അബ്ദുല്‍ അസീസാണു മരിച്ചത്. സംഭവത്തിനു പിന്നില്‍ ഹോട്ടലിരിക്കുന്ന സ്ഥലത്തിന്റെ ഉടമയാണെന്നും ഇയാള്‍ക്കെതിരെ കൊലക്കുറ്റത്തിനു കേസെടുക്കണമെന്നും ആവശ്യപ്പെട്ട് അസീസിന്റെ കുടുംബം രംഗത്തെത്തി.


Also Read: കരിപ്പൂര്‍ വിമാനത്താവളമോ അതോ കൊള്ള സങ്കേതമോ?; എയര്‍പ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ വെളിപ്പെടുത്തലുകളുമായി യാത്രികര്‍


പൂനെയിലെ ശിവാപൂരില്‍ കഴിഞ്ഞ 40 വര്‍ഷമായി സാഗര്‍ എന്ന ഹോട്ടല്‍ നടത്തിവരികയായിരുന്നു അബ്ദുല്‍ അസീസ്. 99 വര്‍ഷത്തേക്ക് പാട്ടത്തിനെടുത്ത സ്ഥലത്തായിരുന്നു ഹോട്ടല്‍ നടത്തിയിരുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ചുകാലമായി സ്ഥലമുടമ ഹോട്ടല്‍ വിട്ടുതരണമെന്നാവശ്യപ്പെട്ടു നിരന്തരം പ്രശ്‌നമുണ്ടാക്കിയിരുന്നതായി അസീസിന്റെ കുടുംബം പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് സ്ഥലമുടമ സഞ്ജയ് കോണ്ടെയുമായി അസീസ് വാക്കുതര്‍ക്കലേര്‍പ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായുണ്ടായ സംഘര്‍ഷമാണ് അസീസിന്റെ മരണത്തില്‍ കലാശിച്ചതെന്നാണ് കുടുംബാംഗങ്ങള്‍ ആരോപിക്കുന്നത്.


Dont Miss: റോഹിങ്ക്യകളെ പടിയിറക്കുമ്പോള്‍ ചമ്ക, ഹജോംഗ് അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍


ഹോട്ടലിലെത്തിയ സഞ്ജയ് കോണ്ടെ അസീസിനെ മര്‍ദിച്ചതായും നിലത്തിട്ടു ചവിട്ടിയതായും അസീസിന്റെ മകന്‍ റയീസ് പറഞ്ഞു. സംഭവത്തെത്തുടര്‍ന്ന് രംഗത്തെത്തിയ മലയാളിസംഘടനാപ്രവര്‍ത്തകര്‍ സഞ്ജയ് കോണ്ടെയ്‌ക്കെതിരെ കൊലപാതകത്തിനു കേസെടുക്കണമെന്നു ആവശ്യപ്പെട്ടു.

സംഭവത്തില്‍, പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം, പൂനെ സസൂണ്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Advertisement