എഡിറ്റര്‍
എഡിറ്റര്‍
അമേരിക്കയില്‍ മലയാളി ഡോക്ടര്‍ വെടിയേറ്റു മരിച്ച നിലയില്‍
എഡിറ്റര്‍
Saturday 6th May 2017 9:02am

മിഷഗണ്‍: അമേരിക്കയില്‍ മലയാളി യുവ ഡോക്ടറെ കാറില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മാവേലിക്കര സ്വദേശിയായ ഡോ. രമേശ്കുമാറാണ് കൊല്ലപ്പെട്ടത്.

ഹൈവേയ്ക്കു സമീപം നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന കാറിന്റെ പിന്‍സീറ്റില്‍ വെടിയേറ്റു മരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

അമേരിക്കയിലെ ഡോക്ടര്‍മാരുടെ സംഘടനയായ ആപ്പിയുടെ മുന്‍ പ്രസിഡന്റ് ഡോ. നരേന്ദ്രകുമാറിന്റെ മകനാണ് രമേശ് കുമാര്‍. ബുധനാഴ്ച മുതല്‍ ഇദ്ദേഹം ജോലിക്കെത്തിയിരുന്നില്ല. ഇതേത്തുടര്‍ന്ന് ബന്ധുക്കള്‍ പരാതിപ്പെടുകയായിരുന്നു.


Must Read: ക്ഷീരകര്‍ഷകരായ രണ്ട് യുവാക്കള്‍ക്ക് ഗോരക്ഷാ പ്രവര്‍ത്തകരുടെ ക്രുരമര്‍ദ്ദനം: മര്‍ദ്ദിച്ചത് മുസ്‌ലീങ്ങളെന്ന് ധരിച്ച്‌ 


പോലീസ് അന്വേഷണത്തിലാണ് കാറിന്റെ പിന്‍സീറ്റില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം രമേശിന്റേതാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.

മരണകാരണം പോലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. വംശീയാക്രമണം അല്ലെന്നാണ് പൊലീസ് പറയുന്നത്.

Advertisement