മുംബൈ: മുംബൈയില്‍ ഇന്നലെയുണ്ടായ ആക്രമണത്തില്‍ മരിച്ചവരില്‍ മലയാളികള്‍ ആരുമില്ലെന്ന് വ്യക്തമായി. മൂന്നിടങ്ങളിലായി നടന്ന സ്‌ഫോടന പരമ്പരയില്‍ മരിച്ചവരില്‍ മലയാളിയുണ്ടെന്ന് രാവിലെ വാര്‍ത്തകളുണ്ടായിരുന്നു.

മോഹന്‍നായര്‍ (46) മരിച്ചതെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഇയാളുടെ പേര് തെറ്റായി രേഖപ്പെടുത്തിയതാണെന്ന് പിന്നീട് കണ്ടെത്തി. മോഹന്‍ നായിക് എന്ന പേര് മോഹന്‍നായര്‍ എന്ന് തെറ്റായി രേഖപ്പെടുത്തുകയായിരുന്നു. പരിക്കേറ്റവരിലും മലയാളികള്‍ ഉള്‍പ്പെട്ടിട്ടില്ല.