എഡിറ്റര്‍
എഡിറ്റര്‍
ഫ്‌ളോറിഡയില്‍ കണ്ണൂര്‍ സ്വദേശിക്ക് വെട്ടേറ്റു; ആക്രമിക്കപ്പെട്ടത് മുസ്ലീമാണെന്ന് തെറ്റിദ്ധരിച്ച്
എഡിറ്റര്‍
Friday 21st April 2017 11:10pm

ചിത്രത്തിന് കടപ്പാട്: മനോരമ ഓണ്‍ലൈന്‍

ഫ്‌ളോറിഡ: അമേരിക്കയിലെ ഫ്‌ളോറിഡയില്‍ മലയാളിക്ക് വെട്ടേറ്റു. കണ്ണൂര്‍ സ്വദേശിയായ ഷിനോയ് മൈക്കിളിനാണ് വെട്ടേറ്റത്. ഡിക്‌സി ഹൈവേയ്ക്ക് സമീപമുള്ള ഹൈവേയിലെ ഡോളര്‍ സ്‌റ്റോറിലെ ജീവനക്കാരനാണ് ഷിനോയ്.

കറുത്ത വര്‍ഗക്കാരനായ ഒരാളാണ് ഇദ്ദേഹത്തെ വെട്ടി പരുക്കേല്‍പ്പിച്ചത്. കടയിലെ മറ്റൊരു ജീവനക്കാരിയെ കറുത്ത വര്‍ഗക്കാരന്‍ ചീത്ത വിളിച്ചതിനെ തുടര്‍ന്ന് ഷിനോയ് ഇടപെട്ടപ്പോഴാണ് ഇയാള്‍ വെട്ടിയത്. വംശീയ വിദ്വേഷിയാണ് അക്രമി.


Also Read: വിവാഹത്തിനിടെ വരന്‍ അബദ്ധത്തില്‍ വധുവിന്റെ ബന്ധുവായ 10വയസുകാരനെ കൊന്നു


ജെറമിയ ഹെന്റിക്‌സ് എന്നാണ് കറുത്ത വര്‍ഗക്കാരനായ അക്രമിയുടെ പേര്. ഇയാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. വര്‍ഗീയ ആക്രമണം എന്ന കുറ്റം ചുമത്തി പൊലീസ് ഇയാളെ മാര്‍ട്ടിന്‍ കൗണ്ടി ജയിലിലടച്ചു. പൊലീസ് തന്നെയാണ് ഷിനോയിയെ ആശുപത്രിയിലെത്തിച്ചത്.

അറേബ്യന്‍ മുസ്‌ലീമുകളെ തനിക്ക് ഇഷ്ടമല്ലെന്നും മുസ്‌ലിമാണെന്ന ധാരണയിലാണ് താന്‍ ആക്രമിച്ചതെന്നും കുറ്റാരോപിതന്‍ പൊലീസിനോട് പറഞ്ഞു. ഷിനോയിയുടെ പരുക്ക് ഗുരുതരമല്ല.

Advertisement