ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ (മാപ്പ്) ധനശേഖരണാര്‍ത്ഥം നടത്തുന്ന സിനിമ പ്രദര്‍ശനം ഏപ്രില്‍ 29-ന് 9.30-ന് ന്യൂ ടൗണ്‍ിലുള്ള തിയറ്ററില്‍ വച്ച് (120 N സ്റ്റേറ്റ് സ്ട്രീറ്റ്, ന്യൂടൗണ്‍ പി.എ-18940) നടത്തപ്പെടുന്നു. പ്രേക്ഷക മനസ്സില്‍ ഇടംനേടി കേരളക്കരയിലും പ്രദര്‍ശന വിജയം നേടി കൊണ്ടിരിക്കുന്ന സൂപ്പര്‍ഹിറ്റ് മമ്മൂട്ടി ചിത്രമായ ‘ദി ഗ്രേറ്റ് ഫാദര്‍’ ആണ് പ്രദര്‍ശനത്തിന് തയ്യാറാക്കിയിരിക്കുന്നത്.

ഒരു കുടുംബചിത്രമായ ദി ഗ്രറ്റര്‍ ഫാദര്‍ ഫിലഡല്‍ഫിയാ മലയാളികളിലും നവ്യഅനുഭവം സൃഷ്ടിക്കുന്നുമെന്ന് ഭാരവാഹികള്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. ഈ ചിത്രത്തിന്റെ ടിക്കറ്റ് വില്‍പ്പനയിലൂടെ കിക്കോഫ് ഏപ്രില്‍ 8-ആം തീയതി മാപ്പ് ഇന്‍ഡ്യന്‍ കമ്മ്യുണിറ്റി സെന്ററില്‍ വച്ച് മാപ്പിന്റെ 2017-ലെ ഫണ്ട് റെയിസിംഗ് ചെയര്‍മാന്‍ യോഹന്നാന്‍ ശങ്കരത്തില്‍ ഫോമ മിഡ് അറ്റ്ലാന്റിക് റീജിയന്‍ വൈസ് പ്രസിഡന്റ് സാബു സ്‌കറിയയ്ക്ക് നല്‍കിക്കൊണ്ട് നിര്‍വഹിക്കുന്നു.

Subscribe Us:

Related Story: അമേരിക്കയിലെ സെയിന്റ് ലൂയിസില്‍ ഇന്ത്യന്‍ ഡാന്‍സ്-ഡ്രാമ ഫെസ്റ്റ് ഈ മാസം 28 മുതല്‍ 30 വരെ


മാപ്പിന്‍െ ധനശേഖരണത്തിന്റെ ഭാഗമായി നടക്കുന്ന സിനിമാ പ്രദര്‍ശനം ഒരുവന്‍ വിജയമാക്കി തീര്‍ക്കണമെന്ന് മാപ്പ് പ്രസിഡന്റ് അനു സ്‌കറിയ, സെക്രട്ടറി ചെറിയാന്‍ കോശി, ട്രഷറര്‍ തോമസ് ചാണ്ടി എന്നിവര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടാനുള്ള നമ്പറുകള്‍ താഴെ.
അനു സ്‌കറിയ പ്രസിഡന്റ്: 267-496-2423, സെക്രട്ടറി ചെറിയാന്‍ കോശി: 201-286-9169, 201-446-5027
ഫണ്ട് റെയ്സിംഗ് ചെയര്‍മാന്‍ യോഹന്നാന്‍ ശങ്കരത്തില്‍: 215-778-0162
സാബു സ്‌കറിയ: 267-980-7923


അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്നുമുള്ള വാര്‍ത്തകള്‍ ഡൂള്‍ന്യൂസില്‍ പ്രസിദ്ധീകരിക്കുന്നതിനായി ഇ-മെയില്‍ അയയ്ക്കുക: mail@doolnews.com