മൊഗാദിഷു: സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്ത ഇറ്റാലിയന്‍ കപ്പലിലെ യാത്രക്കാരെ മോചിപ്പിച്ചു. 17 ഇന്ത്യക്കാരും, 5 ഇറ്റലിക്കാരുമാണ് കപ്പലിലുണ്ടായിരുന്നത്.

കപ്പലില്‍ മൂന്ന് മലയാളികളുമുണ്ടായിരുന്നു. കൊയിലാണ്ടി സ്വദേശി ബിജേഷ്, കാഞ്ഞങ്ങാട് ചേറ്റുകുണ്ട് സ്വദേശി ഫാസിലും കോട്ടയം ചുങ്കം സ്വദേശി ശ്രീഹരിയുമാണ് കപ്പിലുണ്ടായിരുന്ന മലയാളികള്‍. കൊയിലാണ്ടി സ്വദേശി ബിജീഷ് പുലര്‍ച്ചെ നാല് മണിക്ക് വീട്ടില്‍ അമ്മയെ വിളിച്ച് മോചിപ്പിക്കപ്പെട്ട വിവരം അറിയിക്കുകയായിരുന്നു.

Subscribe Us:

രണ്ടുമിനിറ്റ് സമയം ബിജേഷ് അമ്മയോട് സംസാരിച്ചു. കപ്പലില്‍ മാസങ്ങളോളം തങ്ങളെ പീഡിപ്പിക്കുകയായിരുന്നെന്ന് ബിജേഷ് അമ്മയോട് പറഞ്ഞു.

കഴിഞ്ഞ ഫെബ്രുവരി 12നാണ് നാവിക കെയ്ന്‍ എന്ന ഇറ്റാലിയന്‍ കപ്പല്‍ മലേഷ്യയിലേക്കുള്ള യാത്രാമധ്യേ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയത്. 11.5 ദശലക്ഷം ഡോളര്‍ മോചദ്രവ്യമായി കൈമാറിയാണ് ഇവരെ മോചിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.