എഡിറ്റര്‍
എഡിറ്റര്‍
ആഫ്രിക്കന്‍ ജയില്‍ കഴിയുന്ന അഞ്ച് മലയാളികളെ മോചിപ്പിക്കാന്‍ ധാരണയായതായി സുഷ്മ സ്വരാജ്
എഡിറ്റര്‍
Thursday 2nd February 2017 11:46am

sushma
ന്യൂദല്‍ഹി: ആഫ്രിക്കന്‍ ജയിലില്‍ കഴിയുന്ന അഞ്ച് മലയാളികളുടെ മോചനം ഉടന്‍. ഇവരെ മോചിപ്പിക്കാന്‍ ധാരണയായതായി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജാണ് ട്വീറ്ററിലൂടെ അറിയിച്ചത്.

നൈജീരിയന്‍ കടലില്‍ അകപ്പെട്ടുപോയ കപ്പലിലെ ജീവനക്കാരായിരുന്നു അഞ്ചു പേരും. കടല്‍ കൊള്ളക്കാരെ സഹായിക്കുന്നവരാണെന്ന് ആരോപിച്ച് ഇവരെ 2014 മുതല്‍ ടോഗോ സര്‍ക്കാര്‍ ജയിലാക്കിയിരിക്കുകയായിരുന്നു.

കൊച്ചി എളമക്കരം സ്വദേശി തരുണ്‍ ബാബു, സഹോദരനായ നിധിന്‍ ബാബു, എടത്തല സ്വദേശിയായ ഷാജി അബ്ദുള്ളകുട്ടി, കലൂര്‍ സ്വദേശികളായ ഗോഡ്വിന്‍ ആന്റണി, നവീന്‍ ഗോപി എന്നിവരെ മോചിപ്പിക്കാനാണ് ധാരണയായത്.

മോചനത്തിന് മുന്‍കൈയ്യെടുത്ത കൗണ്‍സിലേറ്റിനെ അഭിനന്ദിക്കുന്നതുമാണ് സുഷ്മയുടെ ട്വീറ്റ്.

Advertisement