എഡിറ്റര്‍
എഡിറ്റര്‍
‘മലയാളികളുടെ ഭക്ഷണക്രമം തീരുമാനിക്കേണ്ടത് ദല്‍ഹിയില്‍ നിന്നോ നാഗ്പൂരില്‍ നിന്നോ അല്ല’; ആരു വിചാരിച്ചാലും അത് മാറ്റാന്‍ കഴിയില്ലെന്നും പിണറായി വിജയന്‍
എഡിറ്റര്‍
Sunday 28th May 2017 2:53pm

ആലപ്പുഴ: കശാപ്പ് നിരോധനത്തില്‍ കേന്ദ്രത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ ഭക്ഷണക്രമം നാഗ്പൂരില്‍ നിന്നോ ദല്‍ഹിയില്‍ നിന്നോ അല്ല തീരുമാനിക്കേണ്ടത്. ആര് വിചാരിച്ചാലും അത് മാറ്റാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയില്‍ പൊതുപുരപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ഭക്ഷണക്രമം പാലിച്ചുപോവാന്‍ സര്‍ക്കാര്‍ സൗകര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാധാരണക്കാര്‍ക്ക് ചെറിയ നിരക്കില്‍ കഴിക്കാന്‍ പറ്റുന്നതാണ് ബീഫ്. ഇറച്ചി കഴിക്കുന്നവരില്‍ വലിയൊരു വിഭാഗം മാട്ടിറച്ചി കഴിക്കുന്നവരാണെന്നും പിണറായി പറഞ്ഞു.


Also Read: ‘ശിരോവസ്ത്രം ഇന്ത്യയുടെ സംസ്‌കാരമല്ല, അറബികളുടേത്’; അടുത്തിരിക്കുന്നത് സ്ത്രീയോ പുരുഷനോ എന്ന് തിരിച്ചറിയാനുള്ള അവകാശം ശിരോവസ്ത്രം തടയുന്നുവെന്ന് കെ.പി ശശികല


കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കാന്‍ പ്രയാസമുള്ളതാണെന്നറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. സംസ്ഥാനങ്ങളുടെ അധികാരത്തിനുമേലുള്ള കൈകടത്തലാണ് ഉത്തരവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രി കത്തയച്ചത്. കേന്ദ്രത്തില്‍ നിന്നും കത്തിന് മറുപടി ലഭിച്ച ശേഷമേ മറ്റു നടപടികളുണ്ടാകൂവെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.

കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിലെ എതിര്‍പ്പ് ഉത്തരവ് പുറത്തിറങ്ങിയ ഉടനെ തന്നെ മുഖ്യമന്ത്രി അറിയിച്ചിരുന്നു. കന്നുകാലി കശാപ്പു നിരോധന വിജ്ഞാപനം ജാനധിപത്യ വിരുദ്ധമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Advertisement