ഗയ: ബിഹാറിലെ ഗയയിലുണ്ടായ വാഹനാപകടത്തില്‍ നാലുമലയാളികള്‍ മരിച്ചു. ബബുവ ജില്ലയിലെ കസൈല ഗ്രാമത്തില്‍ മിനിബസ് ട്രക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. പാലക്കാട് സ്വദേശികളായ പി കെ നായിക്,സുഭാഷിണി,രാമചന്ദ്രന്‍ കോട്ടയം സ്വദേശി ഗോപിനാഥന്‍ നായര്‍ എന്നിവരാണ് മരിച്ചത്.

തമിഴ്‌നാട്ടില്‍ നിന്നും വരാണസി വഴി ഗംഗയിലേക്ക് പോകുന്നവഴിയാണ് അപകടം. ഒരാള്‍ ആശുപത്രിയില്‍വച്ചും മറ്റൊരാള്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. പരിക്കേറ്റ നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.