Categories

വ്യാജ വിസ: ഏഴു മലയാളികളെ വിമാനത്താവളത്തില്‍ തടഞ്ഞു

manama-airport
മനാമ: മലയാളികളായ പതിനൊന്ന് പേരെ നിമപ്രകാരമുള്ള വിസ കൈവശമില്ലാത്തതിനാല്‍ മനാമ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു. മലപ്പുറം, വെട്ടത്തൂര്‍,മുഹമ്മദ് ജംഷീര്‍, കോഴിക്കോട് മുക്കം റിച്ചി ജോസ്, പാലക്കാട് ആലത്തൂര്‍ പ്രശോഭ്, ആലത്തൂര്‍ രഘു, കോട്ടയം പാല അരുണ്‍കുമാര്‍,കോട്ടയം പുത്തന്‍വയല്‍ രഞ്ചന്‍ ടി വര്‍ഗീസ്, ഇടുക്കി മുണ്ടക്കയം ടോണിമോന്‍ എന്നിവരെയാണ് വിമാനത്താവളത്തില്‍ തടഞ്ഞത്. ഹോട്ടലിലെ റൂം ബോയിയുടെ ജോലിക്കാണ് ഇവര്‍ എത്തിയത്. എന്നാല്‍ ഇവരുടെ വിസ് എല്‍.എം.ആര്‍.എ അല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് എമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞുവച്ചത്.

വിമാനത്താവളത്തില്‍ വന്ന് കൂട്ടിക്കൊണ്ടുപോകാമെന്ന് തങ്ങള്‍ക്ക് വിസ ഏജന്റ് ബാബു ഉറപ്പുനല്‍കിയിരുന്നതായി തട്ടിപ്പിനിരയായവര്‍ പറഞ്ഞു. നെടുമ്പാശ്ശേരിയില്‍ നിന്ന് ഗള്‍ഫ് എയര്‍ വിമാനത്തിലാണ് ഏഴുപേരും ഇന്നലെ പുലര്‍ച്ചെ നാലിന് എത്തിയത്.
ഹവാര്‍ ഐലന്റിലെ ഹാല ഇന്റര്‍നാഷനല്‍ എന്ന പേരിലുള്ള ഒരു ഹോട്ടലില്‍ റൂം ബോയിയുടെ ജോലിക്കെന്നുപറഞ്ഞാണ് ഇവരെ കൊണ്ടുവന്നത്. ഒരു ബഹ്‌റൈനിയുടെ പേരില്‍, എട്ടു മണിക്കൂര്‍ ഡ്യൂട്ടി സമയവും 180 ദിനാര്‍ ശമ്പളവും മറ്റും രേഖപ്പെടുത്തിയ കരാറിന്റെ കോപ്പിയും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇതില്‍ ഹോട്ടലിന്റെ പൂര്‍ണ വിലാസവും സീലുമുണ്ട്. എന്നാല്‍, ഇങ്ങനെയൊരു ഹോട്ടല്‍ ചേംബര്‍ ഓഫ് കൊമേഴ്‌സില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് വ്യക്തമായിട്ടുണ്ട്.
നാട്ടിലെ വിസ ഇടനിലക്കാരന് ഏഴുപേരും 40,000 രൂപ വീതം നല്‍കിയിരുന്നു. തട്ടിപ്പിനിരയായവര്‍ക്ക് നാട്ടിലെത്തിയശേഷം, പോലിസില്‍ പരാതി നല്‍കാമെന്ന് എംബസി അധികൃതര്‍ പറഞ്ഞു. എംബസിയില്‍ പരാതി നല്‍കിയാല്‍ ബഹ്‌റൈനിലെ ഏജന്റിനെക്കുറിച്ച് അന്വേഷിക്കാമെന്നും അവര്‍ അറിയിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.