എഡിറ്റര്‍
എഡിറ്റര്‍
മേധാപട്കര്‍ക്കൊപ്പം സമരമുഖത്തിറങ്ങിയ തൃശ്ശൂര്‍ സല്‍സബീല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗുജറാത്ത് പൊലീസിന്റെ ക്രൂരമര്‍ദ്ദനം; പൊലീസ് ബസില്‍ നിന്നും വലിച്ചിറക്കി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചു
എഡിറ്റര്‍
Wednesday 7th June 2017 8:44pm

അഹമ്മദാബാദ്: മേധാപട്കറുടെ നേതൃത്വത്തില്‍ നടന്ന റാലിയില്‍ പങ്കെടുത്ത മലയാളി വിദ്യാര്‍ത്ഥികളെ ഗുജറാത്ത് പൊലീസ് തല്ലിച്ചതച്ചു. തൃശൂര്‍ സല്‍സബീല്‍ സ്‌കൂളില്‍നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. റാലി ഫോര്‍ വാലി റാലിയില്‍ പങ്കെടുക്കാനായി ഗുജറാത്തലെത്തിയതായിരുന്നു വിദ്യാര്‍ത്ഥികള്‍.


Also Read: ജനറല്‍ സെക്രട്ടറിക്ക് നേര്‍ക്കുള്ള ആക്രമണം പാര്‍ട്ടിക്കാകെയും ഇന്ത്യയിലെ പ്രതിപക്ഷത്തിനും ജനാധിപത്യത്തിനും നേര്‍ക്കുള്ള ആക്രമണം: എം.ബി രാജേഷ് എം.പി


പാരിസ്ഥിതിക പ്രശ്നങ്ങളില്‍ കാലങ്ങളായി ഇടപെടുകയും പ്രതികരിക്കുകയും ചെയ്യുന്ന സ്ഥാപനമാണ് തൃശൂരെ സല്‍സബീല്‍ സ്‌കൂളിന്റെ പ്രിന്‍സിപ്പല്‍ സൈനബ ടീച്ചറും വിദ്യാര്‍ത്ഥികള്‍ക്കൊപ്പമുണ്ടായിരുന്നു. റാലിക്കിടെ ഗുജറാത്ത് പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തുകയായിരുന്നു. മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥികള്‍ ബസ്സില്‍ കയറിയപ്പോള്‍ പൊലീസ് ബസ്സില്‍നിന്ന് വലിച്ചിറക്കി മര്‍ദ്ദിച്ചു.

ഏഴുവിദ്യാര്‍ത്ഥികളാണ് സൈനബ ടീച്ചറിന്റെ നേതൃത്വത്തില്‍ മധ്യപ്രദേശില്‍ എത്തിയത്. മധ്യപ്രദേശില്‍ നിന്ന് തുടങ്ങിയ റാലി ഗുജറാത്ത് അതിര്‍ത്തിയിലെത്തിയപ്പോഴാണ് പ്രശ്നമുണ്ടായത്. ആയിരക്കണക്കിന് ഗ്രാമീണരും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ആക്ടിവിസ്റ്റുകളും റാലിയിലുണ്ടായിരുന്നു. മേധാപട്കര്‍ അടക്കമുള്ള സമര നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.


Don’t Miss: ആര്‍.അശ്വിന്റെ സാമ്പാറില്‍ ഇതിഹാസ താരം വലിച്ചു കൊണ്ടിരുന്ന സിഗററ്റിന്റെ കുറ്റിയിട്ടത് എന്തിനായിരുന്നു?; തുറന്നു പറഞ്ഞ് സ്പിന്‍ മാന്ത്രികന്‍


എന്നാല്‍ എന്തിനാണ് റാലി ഗുജറാത്തില്‍ കടക്കാന്‍ അനുവദിക്കാതിരുന്നതെന്ന് പൊലീസിന് വിശദീകരിക്കാനായില്ല എന്നും റാലിയുടെ സംഘാടകര്‍ പറയുന്നു. മേധാപട്കറുള്‍പ്പെടെയുള്ള ആക്ടിവിസ്റ്റുകള്‍ക്ക് ജാമ്യം തരാന്‍ പൊലീസ് വിമുഖത കാട്ടുകയാണെന്നും ഇവര്‍ പറയുന്നു.

നര്‍മ്മദ അണക്കെട്ടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഈയിടെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ പദ്ധതി വന്നാല്‍ ലക്ഷക്കണക്കിന് ഗ്രാമീണര്‍ വെള്ളത്തിനടിയിലാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു റാലി ഫോര്‍ വാലി സംഘടിപ്പിച്ചത്.

Advertisement