ന്യൂദല്‍ഹി: ഹരിദ്വാറില്‍ രണ്ട് മലയാളി വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കോഴിക്കോട് സ്വദേശി ഋഷികേശ്, തിരുവനന്തപുരം സ്വദേശി കുഞ്ഞുണ്ണി എന്നിവരാണ് മരിച്ചത്.

കൈലാസ ദര്‍ശനത്തിന് പോയ തീര്‍ഥാടക സംഘത്തിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍ പെട്ടത്. ഗംഗയില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. സംഘത്തില്‍ കൂടുതലും വിദ്യാര്‍ത്ഥികളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. സംഘത്തിലെ മറ്റുള്ള കുട്ടികള്‍ സുരക്ഷിതരാണ്. ഇവരെ വിമാനത്തില്‍ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.

Subscribe Us: