എഡിറ്റര്‍
എഡിറ്റര്‍
ഖോരഗ്പൂര്‍ ഐ.ഐ.ടിയില്‍ മലയാളി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു; ഐ.ഐ.ടിയിലെ ഈ വര്‍ഷത്തെ മൂന്നാമത്തെ വിദ്യാര്‍ത്ഥി ആത്മഹത്യ
എഡിറ്റര്‍
Saturday 22nd April 2017 5:44pm

ആലപ്പുഴ: ഐ.ഐ.ടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ. മലയാളി വിദ്യാര്‍ത്ഥിയായ നിഥിനാണ് ഐ.ഐ.ടി ഖോരഗ്പൂരില്‍ ആത്മഹത്യ ചെയ്തത്. നാലാം വര്‍ഷ എയറോസ്‌പെയ്‌സ് എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥിയായ എന്‍ നിഥിനെയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആലപ്പുഴ സ്വദേശിയായ നിഥിന്‍ എസ്.ബി.ഒ ഓച്ചിറ ബാങ്ക് മാനേജര്‍ നാസറിന്റെയും റെയില്‍വേ ജീവനക്കാരി നദിയുടേയും മകനാണ്.

രാവിലെ എല്ലാവരും പുറത്തു വന്നപ്പോഴും നിഥിന്‍ വാതില്‍ തുറന്നിരുന്നില്ല. തുടര്‍ന്ന് നിരവധി തവണ വാതില്‍ മുട്ടിയെങ്കിലും മറുപടിയൊന്നുമില്ലായിരുന്നു. പിന്നീട് ജനല്‍ വഴി മുറക്കകത്തേക്ക് നോക്കിയപ്പോഴാണ് നിഥിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.

മരണ വിവരം നിഥിന്റെ രക്ഷിതാക്കളെ അറിയിച്ചിട്ടുണ്ടെന്നാണ് ഐ.ഐ.ടി അധികൃതര്‍ പറയുന്നത്. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം പൊലീസ് അന്വേഷിച്ചു വരികയാണെന്ന് മിഡ്നാപൂര്‍ എസ്പി ഭാരതി ഘോഷ് പറഞ്ഞു.


Also Read: സോനു നിഗത്തിന്റെ വീട്ടിലേക്ക് ബാങ്ക് വിളി കേള്‍ക്കില്ല; പ്രസ്താവന വെറും പബ്ലിസിറ്റിക്ക് വേണ്ടി; ഗായകന്റെ വാദം പൊളിച്ചടുക്കി ബിബിസി


ഈ വര്‍ഷം ഇത് മൂന്നാമത്തെ വിദ്യാര്‍ത്ഥിയാണ് ഐ.ഐ.ടിയില്‍ ആത്മഹത്യ ചെയ്യുന്നത്. ജനുവരി 16ന് രാജസ്ഥാനില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയായ ലോകേഷ് മീന ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തിരുന്നു. മാര്‍ച്ച് 30ന് ആന്ധ്ര സ്വാദേശിയായ സന ശ്രീ രാജും ഐഐടിയില്‍ ആത്മഹത്യ ചെയ്തിരുന്നു.

Advertisement