Categories

സാഹിത്യ നൊബേല്‍ സമ്മാന സാധ്യതാ പട്ടികയില്‍ സച്ചിതാന്ദനും

കൊച്ചി: ഈ വര്‍ഷത്തെ സാഹിത്യ നൊബേല്‍ സമ്മാന സാധ്യതാ പട്ടികയില്‍ മലയാളത്തിന്റെ പ്രശസ്ത കവി കെ. സച്ചിദാനന്ദനും. കമലാ ദാസ്(മാധവിക്കുട്ടി) സാഹിത്യ നൊബേല്‍ പുരസ്‌കാരത്തിനു പരിഗണിക്കപ്പെട്ട് 27 വര്‍ഷത്തിന് ശേഷമാണ് വീണ്ടും ഒരു മലയാളി ഈ പുരസ്‌കാരത്തിനു പരിഗണിക്കപ്പെടുന്നത്.

നേപ്പാളി ഭാഷയില്‍ എഴുതുന്ന ഇന്ത്യന്‍ കവി രാജേന്ദ്ര ഭണ്ഡാരി, രാജസ്ഥാനി എഴുത്തുകാരന്‍ വിജയ്ദാന്‍ ദത്ത, ബംഗാളി എഴുത്തുകാരി മഹാശ്വേതാ ദേവി എന്നിവരും പുരസ്‌കാരത്തിനു പരിഗണിക്കപ്പെടുന്നവരില്‍ പെടുന്നു.

ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്ന സച്ചിദാനന്ദന്റെ കവിതകള്‍ വിവിധ ഭാഷകളിലേക്ക് തര്‍ജമ ചെയ്യപ്പെട്ടിട്ടുണ്ട്. കേരള സാഹിത്യ അക്കാദമനി അവാര്‍ഡ്, മഹാകവി ഉള്ളൂര്‍ അവാര്‍ഡ്, കുട്ടികൃഷ്ണമാര്‍ സ്മാരക പുറസ്‌കാരം, പത്മപ്രഭാ പുരസ്‌ക്കാരം തുടങ്ങി പ്രമുഖമായ മുപ്പതിലധികം പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

ഒരു ഓണ്‍ലൈന്‍ ബെറ്റിങ് വെബ്‌സൈറ്റ് സച്ചിദാനന്ദന്റെ പേര് സാധ്യതാ പട്ടികയില്‍ 18-ാം സ്ഥാനത്താണ് കൊടുത്തിരിക്കുന്നത്. ആദ്യ സ്ഥാനത്തുള്ളത് സിറിയന്‍ കവി അഡോണിസ് ആണ്. സച്ചിദാനന്ദന്റെ സാധ്യത 1-33 ആണ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.