കാലടി: അന്യസംസ്ഥാന തൊഴിലാളി  മലയാളിയെ മുക്കിക്കൊന്നു. ചെങ്ങല്‍ കോഴിക്കോടന്‍ വീട്ടില്‍ ജോസാണ് മരിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് ബംഗാള്‍ മുര്‍ഷിദബാദ് സ്വദേശി റഫപ് സേക്കിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെരിയാറിന്റെ തീരത്തുള്ള കുളിക്കടവില്‍ രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. കൊലപാതകത്തിനു പിന്നിലുള്ള കാരണം വ്യക്തമായിട്ടില്ല.

കുളിക്കാനിറങ്ങിയ റാഫേദ് ഷേക്കും ജോസും തമ്മില്‍ വാക്കുതര്‍ക്കും ഉണ്ടാവുകയും ജോസിനെ മുക്കിക്കൊല്ലുകയും ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

Malayalam News

Kerala News In English