ഗുഡ്ഗാവ്: മലയാളി സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ സിന്‍സി സെബാസ്റ്റ്യന്റെ കൊലപാതവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ഗുഡ്ഗാവില്‍ അറസ്റ്റിലായി. സിന്‍സി ജോലി ചെയ്തിരുന്ന കമ്പനിയിലെ ഡ്രൈവറായ മുകേഷ് കുമാര്‍ ഷാ എന്നയാളാണ് പിടിയിലായത്. ബംഗാള്‍ സ്വദേശിയാണിയാള്‍. പണയാഭ്യര്‍ത്ഥന നിരസിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു.

തിരുവനന്തപുരം ഗൗരീശപട്ടത്ത് കുന്നുകുഴി ബ്രിഗേഡിയര്‍ ലെയ്‌നില്‍ ലീനസ് ഹൗസില്‍ സെബാസ്റ്റ്യന്റെയും തിരുവനന്തപുരത്ത് നഴ്‌സായ വിമലയുടെയും മകളായ സിന്‍സി  (23) ജനവരി 11ന് രാവിലെ ഗുഡ്ഗാവിലെ വീട്ടിലാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്ന് പോലീസും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരും സ്ഥിരീകരിച്ചു. പീഡനശ്രമങ്ങളൊന്നും നടന്നിട്ടില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

ഐ.ടി കമ്പനിയായ എച്ച്.ഐ.പി.എല്ലില്‍ സോഫ്റ്റ്‌വേര്‍ എന്‍ജിനീയറായിരുന്നു സിന്‍സ്.  സമീപത്ത് താമസിക്കുന്ന സഹപ്രവര്‍ത്തകയ്‌ക്കൊപ്പമാണ് പതിവായി ഓഫീസിലേക്ക് പോകുന്നത്. രാവിലെ സഹജീവനക്കാരി ഓഫീസിലേക്ക് പോകാന്‍ പലതവണ സിന്‍സിയെ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് അവര്‍ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

Malayalam news

Kerala news in English