എഡിറ്റര്‍
എഡിറ്റര്‍
മലയാളിയുടെ ഗള്‍ഫ് സ്വപ്‌നങ്ങള്‍ നിലക്കാറായെന്ന് പഠനം
എഡിറ്റര്‍
Sunday 14th October 2012 12:35am

തിരുവനന്തപുരം: മലയാളികളുടെ ഗള്‍ഫ് സ്വപ്‌നങ്ങളുടെ നിറം കെടുന്നു. തൊഴില്‍ നിയമങ്ങളും സാമ്പത്തിക മാന്ദ്യവും പിടിമുറുക്കുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ ഇനി വലിയ പ്രതീക്ഷ വേണ്ടെന്ന് സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസിന്റെ പഠനങ്ങള്‍ വ്യക്തമാക്കുന്നു.

ഓരോ വര്‍ഷവും ഗള്‍ഫിലേക്ക് പോകുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാകുന്നതായി സി.ഡി.എസിലെ വിദഗ്ധരായ കെ.സി സക്കറിയയും എസ്.ഋതുരാജും നടത്തിയ പഠനത്തില്‍ കണ്ടെത്തി.

Ads By Google

നാലോ അഞ്ചോ വര്‍ഷത്തിനകം ഗള്‍ഫിലേക്കുള്ള ഒഴുക്ക് നിലയ്ക്കുമെന്നും അടുത്ത വര്‍ഷങ്ങളില്‍ ഈ നിരക്ക് താഴേക്ക് വരുമെന്നും സി.സി.എസിന്റെ കേരള ഗള്‍ഫ് ബന്ധത്തിലെ മാന്ദ്യം സംബന്ധിച്ച 2011 ലെ റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

ഗള്‍ഫിലെ സാമ്പത്തിക മാന്ദ്യം തന്നെയാണ് പ്രധാന കാരണം. തൊഴില്‍ നിയമങ്ങളില്‍ വന്ന മാറ്റത്തിന് അനുസൃതമായി ഗള്‍ഫിലെ ജീവിതച്ചെലവ് കൂടിയതും യാത്രാ ചിലവില്‍ വന്ന വര്‍ധനയും മലയാളിയെ ഗള്‍ഫില്‍ നിന്നും അകറ്റുകയാണെന്നും പഠനം വ്യക്തമാക്കുന്നു.

ഓരോ വര്‍ഷവും ജോലി തേടി വിദേശത്ത് പോകുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായിരുന്നു കേരളത്തിലെ പതിവ്. എന്നാല്‍ 2008 മുതല്‍ ഇതില്‍ മാറ്റം സംഭവിക്കുന്നതായാണ് പഠനത്തില്‍ കണ്ടെത്തിയത്.

മലയാളികള്‍ കൂടുതലുള്ള സൗദി അറേബ്യ, യു.എ.ഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലും വേതനത്തിലുണ്ടായ ഇടിവും മലയാളികളുടെ ഗള്‍ഫ് പ്രിയം കുറച്ചു. യു.എ.ഇയില്‍ ഒരു അവിദഗ്ധ തൊഴിലാളിക്ക് ലഭിക്കുന്ന വേതനം 11,869 രൂപയാണ്. ഏകദേശം ഇതേ തുക കേരളത്തില്‍ ജോലി ചെയ്യുന്ന ഒരു അവിദഗ്ധ തൊഴിലാളിക്ക് സമ്പാദിക്കാന്‍ കഴിയുന്നുണ്ട്..

1998 മുതലുള്ള കണക്കുകളില്‍ ഓരോ വര്‍ഷവും ജോലി തേടി ഗള്‍ഫിലെത്തുന്നവരുടെ എണ്ണത്തില്‍ കുറവില്ലെങ്കിലും നിരക്ക് വര്‍ധനയില്‍ കാര്യമായ വ്യത്യാസമുണ്ട്. 1998 ല്‍ 13.6 ലക്ഷം പ്രവാസികളാണുണ്ടായിരുന്നെങ്കില്‍ 2003 ല്‍ ഇത് 18. 4 ലക്ഷമായും 2008 ല്‍ 21.9 ലക്ഷമായും വര്‍ധിച്ചു. 2011 ല്‍ 22.8 ലക്ഷം പ്രവാസികളാണുള്ളത്. മൂന്ന് വര്‍ഷത്തിനിടെ ഉണ്ടായത് നേരിയ വര്‍ധനവാണെന്ന് ഇതില്‍ നിന്ന് വ്യക്തം.

ജോലി തേടി ഗള്‍ഫിലേക്ക് പോകുന്നവരുടെ എണ്ണത്തില്‍ ഏഴ് ജില്ലകളിലാണ് കാര്യമായ കുറവ്. ഗള്‍ഫ് മേഖലയില്‍ നിന്ന് തിരിച്ചെത്തുന്നവരുടെ എണ്ണവും വര്‍ധിച്ച് വരികയാണ് 1998 ല്‍ മടങ്ങിവന്നവരുടെ എണ്ണം7.4 ലക്ഷമായിരുന്നെങ്കില്‍  2003 ല്‍ അത് 8.9 ലക്ഷമായും2008 ല്‍ 11.6 ലക്ഷമായും വര്‍ധിച്ചു. ഗള്‍ഫിലേക്ക് പോകുന്നവരുടെ എണ്ണത്തില്‍ മലപ്പുറം ജില്ലതന്നെയാണ് മുന്നില്‍

Advertisement