വാഷിങ്ടണ്‍: അമേരിക്കയില്‍ വിമാനം തകര്‍ന്ന് 5 പേര്‍ മരിച്ചു. മരിച്ചവരില്‍ ഇന്ത്യന്‍ വംശജരും ഉള്‍പ്പെടും. ടെറ്റര്‍ബറോ വിമാനത്താവളത്തില്‍ നിന്നു ജോര്‍ജിയയിലേക്കു പുറപ്പെട്ട ചെറുവിമാനം  അമേരിക്കയിലെ ന്യൂജേഴ്‌സി ദേശീയ പാതയില്‍ തകര്‍ന്നു വീഴുകയായിരുന്നു.

ന്യൂയോര്‍ക്കിലെ പ്രമുഖ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിങ് സ്ഥാപനമായ ഗ്രീന്‍ഹില്‍ ആന്‍ഡ് കോയുടെ മാനേജിങ് ഡയറക്ടര്‍മാരായ ജെഫ്രി ബക്ക്‌ലൂവിന്റെ സ്വന്തം വിമാനമാണ് അപകടത്തില്‍പ്പെട്ടത. വിമാനത്തില്‍ ജെഫ്രിയും ഭാര്യയും മക്കളും ഉണ്ടായിരുന്നു. ഇവര്‍ നാലുപേരെ കൂടാതെ ഇന്ത്യന്‍ വംശജനായ രാകേഷ് ചൗളയും മരിച്ചതായി സ്ഥിരീകരിച്ചു.

അപകടകാരണം എന്താണെന്ന് അറിവായിട്ടില്ല.അപകടത്തില്‍ വിമാനം പൂര്‍ണ്ണമായും കത്തിനശിച്ചു. പൈലറ്റ് ലൈസന്‍സ് ഉള്ളയാള്‍ തന്നെയാണ് വിമാനം പറപ്പിച്ചത്.

Malayalam News

Kerala News In English