Categories

സന്നിധാനത്തുവെച്ച് യുവതിയെ പിടികൂടി

പത്തനംതിട്ട : ശബരിമല സന്നിധാനത്തു വെച്ച് യുവതിയെ പിടികൂടി. ആന്ധ്രാപ്രദേശ് സ്വദേശിനി സരസ്വതിയെയാണ് ദ്രൂതകര്‍മ്മ സേന പിടികൂടിയത്.  35 കാരിയായ സരസ്വതി പതിനെട്ടാം പടി ചവുട്ടി മുകളില്‍ എത്തിയതിനു ശേഷമാണ് ഇവരെ പിടികൂടാന്‍ കഴിഞ്ഞത്.

കറുത്ത തോര്‍ത്ത് മുഖത്ത് മറിച്ച് മുകളിലെത്തിയ ഇവരെക്കണ്ട് സംശയം തോന്നിയ ദ്രൂതകര്‍മ്മ സേന പരിശോധിക്കുകയായിരുന്നു. ഐഡന്റിന്റി കാര്‍ഡ് പരിശോധിച്ചതില്‍ നിന്നുമാണ് ഇവര്‍ക്ക് 35 വയസ്സാണെന്ന് മനസ്സിലാകുന്നത്. ആന്ധ്രപ്രദേശില്‍ നിന്നെത്തിയ 35 സംഘത്തോടൊപ്പമാണ് ഇവര്‍ വന്നത്.

പമ്പ മുതല്‍ സന്നിധാനം വരെ ദ്രുതകര്‍മ്മ സേന സജ്ജരായിട്ടും ഇവരെ പിടികൂടാന്‍ കഴിഞ്ഞില്ല. ആദ്യമായാണ് ഈ മണ്ഡലകാലത്ത് ഒരു യുവതി പതിനെട്ടാം പടി ചവുട്ടി മുകളിലെത്തുന്നത്. ശബരിമലയിലെ ആചാരമനുസരിച്ച് 50 വയസ്സില്‍ താഴെ പ്രായമുള്ള സ്ത്രീകള്‍്ക്ക് സന്നിധാനത്ത് പ്രവേശനം ഇല്ല. കഴിഞ്ഞ ദിവസം സന്നിധാനത്ത് കടക്കാന്‍ ശ്രമിച്ച സ്ത്രീയെ പതിനെട്ടാം പടിയ്ക്ക് താഴെ വെച്ച് പിടികൂടിയിരുന്നു.

Malayalam News

Kerala News In English

2 Responses to “സന്നിധാനത്തുവെച്ച് യുവതിയെ പിടികൂടി”

  1. ശുംഭന്‍

    ഈ സ്ത്രീയെ പിടികൂടിയത്തിനു ശേഷം പതിനെട്ടാം പടി പുണ്യാഹം തളിച്ച് ശുദ്ധി വരുത്തിയതായി വാര്‍ത്ത വന്നു. എന്തൊരു നികൃഷ്ടമായ ഏര്‍പ്പാടാണ് അവിടെ നടന്നത്? സ്ത്രീകള്‍ കയറുന്നത് ആചാര വിരുദ്ധം ആണെന്നത് ശരി. എന്നുവച്ച് അത് അശുദ്ധം ആകുന്നത് എങ്ങനെ? മാസമുറ കാലത്ത് അല്ലാതെ സ്ത്രീക്ക് അശുദ്ധി കല്‍പ്പിക്കാന്‍ ഏതു നിയമമാണ് അനുശാസിക്കുന്നത്? ക്ഷേത്രത്തിലെ ചടങ്ങുകളുടെ പരമാധികാരി തന്ത്രി ആയിരിക്കാം.എന്ന് വച്ച് സ്ത്രീ സമൂഹത്തെ മുഴുവന്‍ നികൃഷ്ട ജീവികളായി പ്രഖ്യാപിക്കാന്‍ അദ്ദേഹത്തിന് എന്താണധികാരം? ഒരു കാലത്ത് താണ ജാതിക്കാര്‍ക്ക് ക്ഷേത്രങ്ങളില്‍ പ്രവേശനം ഉണ്ടായിരുന്നില്ല. പ്രവേശിച്ചാല്‍ പുണ്യാഹം തളിക്കുമായിരുന്നു. എന്നാല്‍ രാജ കല്‍പ്പന വന്നപ്പോള്‍ അവര്‍ക്ക് പ്രവേശിക്കമെന്നായി. എന്നിട്ടെന്താ, ദൈവങ്ങളെല്ലാം ക്ഷേത്രങ്ങളില്‍ നിന്ന് ഇറങ്ങിപ്പോയോ? ഇന്ന് സ്ത്രീ സമൂഹത്തിനു വേണ്ടി കല്‍പ്പിക്കാന്‍ രാജാവില്ല. നട്ടെല്ലുള്ള ഒരു സര്‍ക്കാര്‍ ഇവിടെ ഉണ്ടെങ്കില്‍ ആ സര്‍ക്കാര്‍ അത് ചെയ്യണം.

  2. Manojkumar.R

    യഥാര്‍ത്ഥത്തില്‍ ഇക്കാര്യം ഭഗവാനു അറിവുള്ളതാണല്ലോ.പിന്നെ എന്തിനു മനുഷ്യരായ നമ്മള്‍ അത് തടയണം?ഒരു സ്ത്രീ തന്നെ കാണാന്‍ നാഴികകള്‍ താണ്ടി വരുന്നുണ്ടെന്നു എല്ലാം അറിയുന്ന കലികാല രക്ഷകന് അറിയാതെ വരാന്‍ തരാം കാണുന്നില്ല! മറ്റു തടസ്സങ്ങലോന്നും കൂടാതെ ആ സ്ത്രീക്ക് സന്നിധനതോളം എത്തി പെടാന്‍ അയ്യപ്പന്‍ തന്നെ വഴിയോരിക്കി കാണുമല്ലോ ? അല്ലങ്ങില്‍ എങ്ങിനെ അവര്‍ക്ക് വരാന്‍ ഒക്കും?പുരുഷന് മാത്രം ശാസ്താവിനെ നേരിട്ട് കണ്ടു തൊഴാം എന്ന് പറയുന്നത് തികഞ്ഞ അര്‍ത്ഥ ശൂന്യതയാണ്. ഭഗവാന്റെ അറിവോടെ അത്രയും ദൂരം വന്നു പതിനെട്ടു പടി കയറാമെങ്കില്‍ അത് ഭാഗവനിഷ്ടമായിട്ടു തന്നെയായിരിക്കും എന്ന് ഉറപ്പാണല്ലോ! പിന്നെ എന്തിനു ദേവസ്വം ആ സ്ത്രീയെ തടയുന്നു?തന്റെ ഭക്തരെ മടക്കി അയക്കാന്‍ ആര്‍ക്കാണ് ഭഗവാന്‍ അധികാരം നല്‍കിയിട്ടുള്ളത്?.. കഷ്ടം തന്നെ!

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.