സെന്‍കഥ/പുനരാഖ്യാനം-ശ്രദ്ധ


സെന്‍മാസ്റ്ററായ ഇക്കു കുട്ടിയായിരിക്കുമ്പോഴേ വളരെ സമര്‍ത്ഥനായിരുന്നു. അവന്റെ ഗുരുവിന് അമൂല്യമായ ഒരു ചായകപ്പുണ്ടായിരുന്നു. വളരെ പുരാതനവും അപൂര്‍വ്വവുമായിരുന്നു അവ. യാദൃശ്ചികമായി ഇക്കുവിനോട് ഈ കപ്പ് പൊട്ടാനിടവന്നു. അതിലവന്‍ ആകെ ആസ്വസ്ഥനാവുകയും എന്ത് ചെയ്യണമെന്ന് അറിയാതെ നില്‍ക്കുകയും ചെയ്തു.

ഗുരുവിന്റെ കാലൊച്ച അരികിലേക്ക് അടുത്തുവന്നപ്പോള്‍ നുറുങ്ങിയ കപ്പ് പിറകില്‍ മറച്ച്പിടിച്ച് അവന്‍ നിന്നു. മാസ്റ്റര്‍ അവന്റെ മുന്‍പിലെത്തി. ക്ഷമയോടെ ഇക്കുവിനോട് കുശലം ചോദിച്ചു. ഇക്കു തന്റെ പ്രിയപ്പെട്ട ഗുരുനാഥനോട് തുടര്‍ന്ന് ചോദിച്ചു; അല്ലയോ ഗുരോ, ആളുകള്‍ മരിക്കുന്നത് എന്തുകൊണ്ടാണ് ?

വൃദ്ധനും ക്ഷമാശീലനുമായ ഗുരു പറഞ്ഞു; മരണം സ്വഭാവികമാണ്. ഭൂമിയിലുള്ളതെല്ലാം മരിക്കും. ഇക്കു പൊട്ടിയ കപ്പ് കഷണങ്ങള്‍ കാണിച്ച് പറഞ്ഞു. അങ്ങയുടെ കപ്പിന് മരിക്കാന്‍ സമയമായിരുന്നു.