Categories

ഈ വര്‍ഷംമുതല്‍ മലയാളം ഒന്നാംഭാഷ

തിരുവനന്തപുരം:ഈ വര്‍ഷംമുതല്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ മലയാളം ഒന്നാംഭാഷായാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. സ്‌കൂളുകളിലെ പീരിയഡ് ക്രമീകരണം തീരുമാനമാകാത്തതിനാല്‍ ഈ വര്‍ഷം ഒന്നാംഭാഷയാക്കാന്‍ കഴിയില്ലെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ് പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞസര്‍ക്കാരിന്റെ കാലത്ത് മലയാളം ഒന്നാംഭാഷയാക്കാനുള്ള ഉത്തരവിറക്കിയിരുന്നെങ്കിലും എതിര്‍പ്പുകളെത്തുടര്‍ന്ന് തുടര്‍നടപടികള്‍ സ്വീകരിച്ചിരുന്നില്ല.

മലയാളം ഒന്നാംഭാഷയാക്കാനുള്ള തീരുമാനം അട്ടിമറിക്കപ്പെടുന്നെന്ന ആരോപണമുയര്‍ന്നതിനെത്തുടര്‍ന്ന് സാംസ്‌കാരികപ്രവര്‍ത്തകരും ഇടപെട്ടു. സുകുമാര്‍ അഴീക്കോട്, ഒ.എന്‍.വി, സുഗതകുമാരി എന്നിവര്‍ കഴിഞ്ഞ ദിവസം ഈ ആവശ്യം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.
പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് മലയാളം ഈ വര്‍ഷംതന്നെ ഒന്നാംഭാഷയാക്കണമെന്ന തീരുമാനമെടുത്തത്.

നിലവില്‍ ഇംഗ്ലീഷ് പഠിപ്പിക്കുന്ന വി.എച്ച്.എസ്.ഇ യിലും മലയാളം പാഠ്യവിഷയമാകും. കേന്ദ്ര സിലബസ് സ്‌കൂളുകളിലും മലയാളം നിര്‍ബന്ധമാക്കും. കേന്ദ്രീയവിദ്യാലയങ്ങളില്‍ ഇതിനായുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞുവെന്ന് ഡി.പി.ഐ മുഹമ്മദ് ഹനീഷ് അറിയിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.