തിരുവന്തപുരം: സര്‍ക്കാര്‍ ജോലിക്ക് മലയാളം നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ ഉപദേശം. ഭരണഭാഷ മലയാളമാക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ഉദ്ദ്യോഗസ്തര്‍ മലയാളം പഠിച്ചവരായിരിക്കണമെന്ന ഉത്തരവ് സര്‍ക്കാര്‍ കൊണ്ടുവരുന്നത്. [innerad]

സര്‍ക്കാര്‍ ഇക്കാര്യം നേരത്തെ തത്വത്തില്‍ അംഗീകരിച്ചിരുന്നു.

എസ്.എസ്.എല്‍.സി, പ്ലസ്ടു തലങ്ങളില്‍ മലയാളം പഠിക്കാത്തവര്‍ക്കായി പി.എസ്.സി തന്നെ പരീക്ഷ നടത്തണമെന്നാണ് സര്‍ക്കാര്‍ ശുപാര്‍ശ. വകുപ്പ് തല പരീക്ഷയുടെ മാതൃകയിലായിരിക്കും ഇങ്ങനെയുള്ള പരീക്ഷകള്‍ നടത്തുക.

മലയാളം പഠിക്കാത്ത നിരവധി പേര്‍ ഇപ്പോള്‍ സര്‍ക്കാര്‍ സര്‍വ്വീസിലുണ്ട്. അത് ഭരണ ഭാഷ നിര്‍ബന്ധമാക്കുമ്പോള്‍ ബുദ്ധിമുട്ടുകള്‍ വരും. ഇതൊഴിവാക്കാനാണ് വലയാളം നിര്‍ബന്ധമാക്കുന്നത്.

സര്‍ക്കാറിന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ നാളെയാണ് പി.എസ്.സി തിരുമാനമെടുക്കുക.