ദല്‍ഹി : 2 ജി സ്‌പെക്ട്രം കേസില്‍ ചിദംബരത്തിനെതിരെ ജനതാ പാര്‍ട്ടി നേതാവ് സുബ്രമണ്യ സ്വാമി ദല്‍ഹി കോടതിയില്‍ മൊഴി നല്‍കി. 2ജി സ്‌പെക്ട്രം ഇടപാടുകള്‍ നടന്നത് ചിദംബരത്തിന്റെ അറിവോടെയാണെന്നും സ്‌പെക്ട്രം വിതരണവുമായി ബന്ധപ്പെട്ട യോഗങ്ങളില്‍ രാജയ്‌ക്കൊപ്പം ചിദംബരവും പങ്കെടുത്തിട്ടുണ്ടെന്നും അദ്ദേഹം മൊഴിയില്‍ പറഞ്ഞു.

കേസില്‍ ചിദംബരത്തെ പ്രതിയാക്കണമെന്ന ഹര്‍ജിയില്‍ സിബിഐ പ്രത്യേക കോടതി ജഡ്ജി ഒ.പി.സെയ്‌നിക്കു മുന്‍പാകെ നല്‍കിയ മൊഴിയിലാണു സുബ്രഹ്മണ്യന്‍ സ്വാമിയുടെ വെളിപ്പെടുത്തല്‍. ചിദംബരത്തിനെതിരെ കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ സ്വാമിക്കു കോടതി സമയം അനുവദിച്ചു.   2ജി സ്‌പെക്ട്രം കേസില്‍ മുഖ്യസാക്ഷിയായി സുബ്രഹ്മണ്യന്‍ സ്വാമിയെ വിസ്തരിക്കാന്‍ ഈ മാസം എട്ടിനാണ് കോടതി തീരുമാനിച്ചത്.

കോടതി നടപടികള്‍ ഇന്ന് ഉച്ചയ്ക്ക് ശേഷവും തുടരും. സി.ബി.ഐയുടെ മൂന്നാമത്തെ കുറ്റപത്രം കോടതി ഇന്നു പരിഗണിക്കും. 5 വ്യക്തികള്‍ക്കും 3 കമ്പനികള്‍ക്കെതിരെയുമാണ് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുക.

Malayalam news

Kerala News In English