മെല്‍ബണ്‍ : ആസ്ട്രലിയന്‍ ഇതിഹാസതാരം ഷെയ്ന്‍ വോണിന് മെല്‍ബണ്‍ ക്രിക്കറ്റ് ക്ലബ്ലിന്റെ ആദരം. എം.സി ക്ലബ്ബിന്റെ മുറ്റത്ത് ലെഗ് ബ്രേക്ക് എറിയുന്ന തരത്തിലുള്ള വോണിന്റെ 300 കിലോഗ്രാം ഭാരമുള്ള പ്രതിമ സ്ഥാപിച്ചാണ് എം.സി ക്ലബ്ബ് വോണിനോടുള്ള ആദരവ് കാട്ടിയത്.
ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ മനോഹരമായി പ്രതിമ നിര്‍മ്മിച്ച ലുയിസ് ലോമാനെ വോണ്‍ അഭിനന്ദിച്ചു. തനിയ്ക്ക് കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും നല്ല പുരസ്‌ക്കാരമാണ് ഇതെന്നും ഇത്തരമൊരു ആദരവ് തനിയ്ക്ക് നല്‍കിയതിലുള്ള നന്ദിയും അദ്ദേഹം അറിയിച്ചു.

എം.സി ക്ലബ്ബ് പ്രസിഡന്റ് പോള്‍ ഷിഹാനാണ് വെങ്കലപ്രതിമ അനാച്ഛാദനം ചെയ്തത്. ഷെയ്ന്‍ വോണിന്റെ കാമുകിയും ബ്രിട്ടീഷ് മോഡലുമായ എലിസബത്ത് ഹെര്‍ലിയും ചടങ്ങില്‍ പങ്കെടുത്തു.
ആസ്‌ട്രേലിയന്‍ ഇതിഹാസ താരങ്ങളായ ബ്രാഡ്മാനെയും കീത് മില്ലറെയും ഡെന്നിസ് ലില്ലിയെയും മെല്‍ബണ്‍ ക്രിക്കറ്റ് ക്ലബ് ഇതേ രീതിയില്‍ ആദരിച്ചിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും നാലുവര്‍ഷം മുന്‍പ് വിരമിച്ച വോണ്‍ ഇപ്പോഴും ആസ്‌ട്രേലിയയിലെ മികച്ച താരം തന്നെയാണ്.

Subscribe Us:

Malayalam News

Kerala News In English