ഹിന്ദി പഠിക്കാനുള്ള ഒരുക്കത്തിലാണ് പൃഥ്വിരാജ്. ഭാര്യ സുപ്രിയയാണ് പൃഥ്യുവിന് ഹിന്ദി ട്യൂഷന്‍ എടുക്കുന്നത്. ബോളിവുഡ് സിനിമയ്ക്ക് വേണ്ടിയാണ്
പൃഥ്വിരാജ് തിരക്കിട്ട് ഹിന്ദി പഠിക്കുന്നത്.

സച്ചിന്‍ കുണ്ടാല്‍ക്കര്‍ സംവിധാനം ചെയ്യുന്ന ‘അയ്യാ’ എന്ന ചിത്രത്തിനു വേണ്ടിയാണ് പൃഥ്വി ഹിന്ദി പഠിക്കുന്നത്. ഇത് ബോളിവുഡിലെ പൃഥ്വിരാജിന്റെ അരങ്ങേറ്റ ചിത്രമാണ്. റാണി മുഖര്‍ജിയാണ് ചിത്രത്തിലെ നായിക. സിനിമയില്‍ സ്വന്തം ശബ്ദത്തില്‍ തന്നെ ഡബ്ബ് ചെയ്യണമെന്ന് നിര്‍ബന്ധമുള്ളതുകൊണ്ടാണ് പൃഥ്വി ഹിന്ദി പഠിക്കുന്നത്. മുംബൈയില്‍ താമസിക്കുന്ന പൃഥ്യരാജിന്റെ ഭാര്യ സുപ്രിയയുടെ ശിക്ഷണത്തില്‍ പഠിത്തം തുടങ്ങിയെന്നാണ് അറിയുന്നത്

Subscribe Us:

കഥാപാത്രത്തെ അതേ പോലെ ഉള്‍ക്കൊള്ളാനും തിരക്കഥ മനപാഠമാക്കാനും ഭാര്യയെയും കൊണ്ട് ലൊക്കേഷനില്‍ ചെല്ലാനും പൃഥ്വിരാജ് തീരുമാനിച്ചിട്ടുണ്ടെന്നും വാര്‍ത്തയുണ്ട്.

Malayalam News

Kerala News In English