മുംബൈ :  ശ്വാസകോശ ട്യൂമറിനെതുടര്‍ന്ന് ചികിത്സയിലായിരുന്ന യുവരാജ് സിംഗ് തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ചികിത്സയില്‍ കാര്യമായ പുരോഗതിയുണ്ടെന്നും ഒരാഴ്ചയ്ക്കുള്ളില്‍ പരിശീലനം തുടങ്ങാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും യുവരാജ് വാര്‍ത്താലേഖകരോട് പറഞ്ഞു.   ഓസ്‌ട്രേലിയയില്‍ നടക്കുന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയില്‍ കളിക്കാനാകുമെന്ന പ്രതീക്ഷയിലാണ് യുവരാജ്.

കഴിഞ്ഞ ലോകകപ്പില്‍ യുവരാജ് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.പിന്നീടങ്ങോട്ട് തിരിച്ചടികളുടെ കാലമായിരുന്നു. ലോകകപ്പിലെ പ്രകടനം ടെസ്റ്റിലേക്ക്‌ വഴിയൊരുക്കുമെന്ന് കരുതിയിരുന്നപ്പോള്‍ പരിക്കുമൂലം ടെസ്റ്റില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. ലോകകപ്പിനിടെത്തന്നെ വിട്ടുമാറാത്ത ചുമയും ചര്‍ദ്ദിയും യുവരാജിനെ അലട്ടിയിരുന്നു. വിശദമായ പരിശോധനയിലാണ് യുവരാജിന്റെ ഇടത് ശ്വാസകോശത്തില്‍ ഗോള്‍ഫ് പന്തിന്റെ വലിപ്പത്തിലുള്ള ട്യൂമര്‍ കണ്ടെത്തിയത്.

യോഗപരിശീലനവും മറ്റുമായി രോഗത്തില്‍ നിന്നും പൂര്‍ണ്ണമായും താന്‍ മുക്തനായെന്ന് അദ്ദേഹം പറഞ്ഞു. അധികം വൈകാതെ തന്നെ ഇന്ത്യന്‍ ജേഴ്‌സി വീണ്ടും അണിഞ്ഞ് കളിക്കളത്തലിറങ്ങാനാവുമെന്ന പ്രതീക്ഷയിലാണ് യുവരാജ്.