ganeshkumarതിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന്റെ പേരില്‍ തമിഴ്‌നാട്ടില്‍ മലയാള സിനിമാ സംഘത്തെ തടഞ്ഞുവെന്ന വാര്‍ത്ത വില കുറഞ്ഞ പബ്ലിസിറ്റിയാണെന്ന് മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍. സിനിമയുടെ പബ്ലിസിറ്റിക്കായി ഉപയോഗിക്കുന്ന ഏറ്റവും നല്ല പരസ്യമായി മുല്ലപ്പെരിയാര്‍ മാറിയിരിക്കുന്നു.

കത്തുന്ന പുരയില്‍ നിന്നും കഴുക്കോല്‍ ഊരാനാണ്  ചിലര്‍ ശ്രമിക്കുന്നത്. ഇത്രയും തരംതാഴ്ന്ന രീതിയില്‍ സിനിമാ പ്രവര്‍ത്തകര്‍ ചിന്തിക്കരുത്. മുല്ലപ്പെരിയാര്‍ പ്രശ്‌നം സിനിമയുടെ പ്രചാരണത്തിന് വേണ്ടി ഉപയോഗിക്കുന്നത് വിലകുറഞ്ഞ തന്ത്രമാണ്.

Subscribe Us:

മുല്ലപ്പെരിയാര്‍ വിഷയം പരിഹരിക്കാനായി ഇവിടെ ചിലര്‍ ശ്രമിക്കുമ്പോള്‍ ആ പേരില്‍ ലാഭം കൊയ്യാനാണ് മറ്റുചിലരുടെ ശ്രമമെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പൊള്ളാച്ചിയില്‍ മലയാള സിനിമാ സംഘത്തിനു നേരെ ആക്രമുണ്ടായിരുന്നു.