വാഷിംഗ്ടണ്‍: ഭൂമിക്ക് സമാനമായ വലുപ്പമുള്ള രണ്ടു ഗ്രഹങ്ങള്‍ സൗരയൂഥത്തിന് പുറത്ത് കണ്ടെത്തി. ഈ ഗ്രഹങ്ങളില്‍ ജീവന്റെ തുടിപ്പുണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് ശാസ്ത്രസമൂഹത്തിന്റെ വിലയിരുത്തല്‍.

ഗ്രഹം വാസയോഗ്യമാണെന്ന് കരുതുന്നില്ലെങ്കിലും ഭൂമിക്കപ്പുറം ജീവനുണ്ടോ എന്ന ശാസ്ത്രലോകത്തിന്റെ കാത്തിരിപ്പിന് കരുത്തേകുന്നതാണ് ഈ കണ്ടെത്തല്‍
കെപ്ലര്‍ ബഹിരാകാശദര്‍ശിനിയിലാണ്(കെപ്ലര്‍ ടെലിസ്‌കോപ് ) പുതിയ ഗ്രഹങ്ങളുടെ സാന്നിധ്യം വ്യക്തമായത്.

Subscribe Us:

ഭൂമിക്കു സമാനമായി മറ്റു ഗ്രഹങ്ങളുണ്ടാകാമെന്ന സൂചനകളാണ് ഇത് നല്‍കുന്നതെന്ന് യുഎസിലെ മാസച്യുസിറ്റ്‌സിലെ ഹാര്‍വഡ്-സ്മിത്ത്‌സോണിയന്‍ സെന്റര്‍ ഫോര്‍ ആസ്‌ട്രോഫിസിക്‌സിലെ ഫ്രാന്‍കോയിസ് ഫ്രെസിന്‍ പറഞ്ഞു.

കെപ്ലര്‍ 20 ഇ, കെപ്ലര്‍ 20 എഫ് എന്നാണ് പുതിയ ഗ്രഹങ്ങള്‍ക്ക് ശാസ്ത്ര സമൂഹം പേരിട്ടിരിക്കുന്നത്. ഈ ഗ്രഹങ്ങളുടെ ഉപരിതലത്തില്‍ ദ്രാവകരൂപത്തിലുള്ള ജലത്തിനു സാധ്യതയുണ്‌ടെന്നാണ് വിലയിരുത്തല്‍. ഭൂമിയില്‍ നിന്നു 950 പ്രകാശവര്‍ഷം അകലെയാണ് ഈ നക്ഷത്രം സ്ഥിതി ചെയ്യുന്നത്. അതേസമയം, ഗ്രഹങ്ങളുടെ ഉല്‍പ്പത്തി സംബന്ധിച്ച് ശാസ്ത്രസമൂഹം പുലര്‍ത്തുന്ന ചില വിശ്വാസങ്ങളെ വെല്ലുവിളിക്കുന്ന തരത്തിലാണ് ഇവയുടെ സ്ഥാനമെന്നും വിലയിരുത്തലുണ്ട്.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഭൂമിയെപ്പോലെ വാസയോഗ്യമെന്നു കരുതുന്ന കെപ്ലര്‍22ബി എന്ന ഗ്രഹം ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു. ഭൂമിയില്‍ നിന്ന് 600 പ്രകാശവര്‍ഷം സ്ഥിതിചെയ്യുന്ന ഗ്രഹത്തില്‍ മനുഷ്യവാസം സാധ്യമാണെന്നും കണ്ടെത്തിയിരുന്നു.

Malayalam News

Kerala News In English