Categories

ഇറാഖിലെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് യു.എസ്

വാഷിങ്ടണ്‍: ഇറാഖ് സര്‍ക്കാരില്‍ രൂപപ്പെട്ട അഭിപ്രായവ്യത്യാസങ്ങളും തര്‍ക്കങ്ങളും പരിഹരിക്കണമെന്ന് യു.എസ്. ആവശ്യപ്പെട്ടു. യു.എസ്. വൈസ് പ്രസിഡന്റ് ജോ ബൈഡനാണ് പ്രധാനമന്ത്രി നൂറി മാലിക്കിയോട് ഈ ആവശ്യം ഉന്നയിച്ചത്. യു.എസ്. സൈന്യം ഇറാക്കില്‍ നിന്നും പിന്‍വാങ്ങിയതിനുശേഷമുണ്ടായ ഈ പ്രശ്‌നം സര്‍ക്കാരിന്റെ തകര്‍ച്ചയ്ക്കും ഇതിനെ തുടര്‍ന്ന് ആഭ്യന്തരകലാപത്തിനും വഴിവയ്ക്കുമെന്നുമുള്ള ആശങ്കയെ തുടര്‍ന്നാണ് പ്രധാനമന്ത്രി വിഷയത്തില്‍ ഇടപെട്ടത്.

ഭീകരപ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ ഇറാഖ് വൈസ് പ്രസ്ഡന്റ് താരിഖ് അല്‍ ഹഷേമിയ്‌ക്കെതിരെ ആഭ്യന്തരമന്ത്രാലയം അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതേ തുടര്‍ന്ന് സര്‍ക്കാറില്‍ അഭിപ്രായവ്യത്യാസങ്ങള്‍ രൂപപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ബൈഡന്‍ മാലിക്കിയുമായി ചര്‍ച്ച നടത്തിയത്.

താരിഖ് അല്‍ ഹഷേമി സുന്നി വിഭാഗക്കാരനാണ്. അദ്ദേഹത്തിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് സുന്നി പ്രതിനിധികള്‍ പാര്‍ലമെന്റും കാബിനെറ്റും ബഹിഷ്‌കരിക്കുകയാണ്.  ഈ പോക്ക് രാജ്യത്തിന്റെ നാശത്തിലേക്കാണെന്ന് ഉപപ്രധാനമന്ത്രി സാലെ അല്‍മുത്‌ലക്ക് പറഞ്ഞു.

Malayalam News

Kerala News In English

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.