ദുബായ്: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ ടെസ്റ്റ് റാങ്കിംഗില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെയും രാഹുല്‍ ദ്രാവിഡിന്റെയും സ്ഥാനങ്ങളില്‍ മാറ്റം. ആറാം സ്ഥാനത്തായിരുന്ന സച്ചിന്‍ ഒരു സ്ഥാനം ഇറങ്ങി ഏഴിലെത്തി. രാഹുല്‍ ദ്രാവിഡ് എട്ടില്‍ നിന്നും ഒന്‍പതിലെത്തി. പിന്നീട് 14 ാം ്സ്ഥാനത്ത്‌ വി.വി.എസ്. ലക്ഷ്മണും 19 ാം സ്ഥാനത്ത് വീരേന്ദര്‍ സെവാഗുമാണ് ഉളളത്.

ശ്രീലങ്കയുടെ കുമാര സംഗക്കാരയാണ് ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമതായുള്ളത്. രണ്ടാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കയുടെ ജാക്ക് കാലിസും ഇംഗ്ലണ്ടിന്റെ അലിസ്റ്റര്‍ കുക്ക്, ദക്ഷിണാഫ്രിക്കയുടെ ഷാലിം ആംല എന്നിവര്‍ യഥാക്രമം 3, 4 സ്ഥാനങ്ങളില്‍ ഉണ്ട്. ബംഗ്ലാദേശിനെതിരെ നടന്ന ഒന്നാം ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറി നേടിയ പാക്കിസ്ഥാന്റെ യൂനിസ് ഖാനാണ് അഞ്ചാം സ്ഥാനത്ത്. 11 സ്ഥാനങ്ങള്‍ കയറിയാണ് യൂനിസ് അഞ്ചാം സ്ഥാനത്തെത്തിയത്.

ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യന്‍ ബൗളര്‍ സഹീര്‍ഖാനും സ്ഥാനത്തില്‍ മാറ്റമുണ്ടായി. അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന സഹീര്‍ഖാന്‍ ഇപ്പോള്‍ ആറാം സ്ഥാനത്താണ്. പ്രഗ്യാന്‍ ഓജ 17 ാം സ്ഥാനത്തും ഹര്‍ഭജന്‍ സിംഗ് 18 ാം സ്ഥാനത്തും ഇഷാന്ത് ശര്‍മ 20 ാമനുമാണ്‌