ദുബായ്‌: രാജ്യാന്തര വിമാനത്താവളം വഴി മയക്കുമരുന്ന് കടത്തിയ ആഫ്രിക്കന്‍ യുവതിയെ ദുബായ്‌ പൊലീസ് അറസ്റ്റുചെയ്തു. മയക്കുമരുന്നുമായി 5 രാജ്യാന്തര വിമാനത്താവളങ്ങള്‍ താണ്ടിയാണ് ഇവര്‍  ദുബായിലെത്തിയത്. അവിടെ വെച്ച്  യുവതി പിടിക്കപ്പെടുകയായിരുന്നു. ബാഗില്‍ മയക്കുമരുന്നുമായി യുവതി യാത്ര ചെയ്യുന്നതായി ദുബായ്‌ കസ്റ്റംസിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് വിമാനത്താവളത്തില്‍ ഇവരെ കാത്ത് പോലീസ് നിന്നു.
ദുബായ്‌ രാജ്യാന്തര വിമാനത്താവളത്തില്‍ വന്നിറങ്ങിയ യുവതി ഇവര്‍ക്കായി കാത്തുനിന്ന പൊലീസിന്റെ പിടിയില്‍  അകപ്പെടുകയായിരുന്നു.
ഇവരുടെ ലഗേജ് വിശദമായി പരിശോധിച്ചപ്പോള്‍ രഹസ്യമായി കടത്തിയ വലിയ അളവിലുള്ള കൊക്കെയ്ന്‍ കണ്ടെത്തി. അഞ്ച് രാജ്യാന്തര വിമാനത്താവളത്തിലൂടെ മയക്കുമരുന്ന്ുമായി കടന്നിട്ടും ഇവര്‍ പിടിക്കപ്പെടാതിരുന്നത് വലിയ സുരക്ഷാ വീഴ്ചയാണെന്നാണ്്‌പറയുന്നത്. യുവതി ദക്ഷിണാഫ്രിക്കയിലെ മയക്കുമരുന്ന് ഇടപാടുകാരന്റെ സഹായിയായി പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന്  പൊലീസിന് മൊഴി നല്‍കി. തുടര്‍ന്ന് നിയമ നടപടികള്‍ക്കായി ഇവരെ കോടതിയില്‍ ഹാജരാക്കി