തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ ജനങ്ങള്‍ക്ക് സുരക്ഷിതമായി തങ്ങാന്‍  250ലേറെ സ്ഥലങ്ങള്‍ ദുരന്തനിവാരണ അതോറിറ്റിയുടെ സര്‍വ്വെസംഘം കണ്ടെത്തി. പെരിയാറിന്റെ തീരത്തുള്ള ഉയര്‍ന്ന സ്ഥലങ്ങളാണ് സുരക്ഷിതകേന്ദ്രങ്ങളായി സര്‍വേ സംഘം അടയാളപ്പെടുത്തിയത്. റൂര്‍ക്കി ഐ.ഐ.ടി.യുടെ നേതൃത്വത്തില്‍ നടക്കുന്ന ഡാംബ്രേക്കിങ് അനാലിസിസ് കഴിയുമ്പോള്‍  സുരക്ഷിതസ്ഥാനങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തും.

കാളിയാര്‍, അയ്യപ്പന്‍കോവില്‍, ഉപ്പുതറ, ഏലപ്പാറ, കുമളി, വണ്ടിപ്പെരിയാര്‍ എന്നീ ആറ് ഗ്രാമപ്പഞ്ചായത്തിലെ എല്ലാ സ്ഥാപനങ്ങളുടെയും വീടുകളുടെയും വ്യപാരസ്ഥാപനങ്ങളുടെയും വിശദമായ പട്ടിക തയ്യാറാക്കാന്‍ റവന്യു അധികാരികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പെരിയാര്‍തീരത്തുനിന്ന് 40 മീറ്റര്‍ ഉയരമുള്ള പ്രദേശങ്ങളെല്ലാം ഡാം തകര്‍ന്നാലുണ്ടാകുന്ന വെള്ളപ്പാച്ചിലില്‍നിന്ന് രക്ഷനല്‍കുമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ വിലയിരുത്തല്‍. ഇത്രയും ഉയരത്തില്‍ സാങ്കല്പികരേഖ നിശ്ചയിച്ച് ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം (ജി.പി.എസ്.) ഉപയോഗിച്ചാണ് സുരക്ഷിതസ്ഥലനിര്‍ണയം നടത്തിയത്.

Malayalam News

Kerala News In English