ദമാസ്‌കസ്: സിറിയയില്‍ ആഭ്യന്തരകലാപം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ക്കു നേരെ സുരക്ഷാ സേന നടത്തിയ ആക്രമണത്തില്‍ 35 പേര്‍ മരിച്ചു.അറബ് ലീഗ് നിരീക്ഷകര്‍ ദൗമ സിറ്റി ഹാളില്‍ എത്തിയതിന്റെ പിന്നാലെ മോസ്‌കിനു വെളിയിലുള്ള പ്രക്ഷോഭകര്‍ക്കു നേരെ സുരക്ഷാ സേന വെടിയുതിര്‍ക്കുകയായിരുന്നു.

ഈ ആക്രമണത്തില്‍ നാലു പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രക്ഷോഭം ശക്തമായിക്കൊണ്ടിരിക്കുകയാണ്. സിറിയയിലെ രക്തച്ചൊരിച്ചില്‍ നിര്‍ത്തുക എന്ന ലക്ഷ്യത്തോടെ എത്തിയ അറബ് ലീഗ് നിരീക്ഷകര്‍ ഹമയിലും ഇഡ്‌ലിബിലും ധാരയിലും സന്ദര്‍ശനം നടത്തി.

ഐക്യരാഷ്ട്ര സഭ പുറത്തുവിട്ട കണക്കുപ്രകാരം 8 മാസത്തിനിടെ 5000ത്തിലേറെ പേര്‍ ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ട്. സിറിയന്‍ സെന്യത്തില്‍ നിന്നു കൂറുമാറിയവരും സൈനികരും തമ്മിലാണ് ഇപ്പോള്‍ ഏറ്റുമുട്ടല്‍ നടക്കുന്നത്.

Malayalam News

Kerala News In English