മൊബൈല്‍ ഫോണ്‍ പോലൊരു ടി.വി.. പോക്കറ്റിലിട്ടു നടക്കാം, കയ്യില്‍ കൊണ്ടു നടക്കാം. സ്വപ്‌നമല്ല. നടക്കാന്‍ പോകുന്ന ഒരു യാഥാര്‍ത്ഥ്യമാണ്. ബ്രിട്ടന്‍ മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇത്തരമൊരു ടി.വി യ്ക്കായുള്ള പരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്നത. ആവശ്യാനുസരണം മടക്കി പോക്കറ്റിലിട്ട് കൊണ്ടുനടക്കാവുന്ന ഒരു ടി.വിയ്ക്കായുള്ള ശ്രമത്തിലാണ് ഇവര്‍.
ലൈറ്റ് എമിറ്റിംഗ് ക്രിസ്റ്റലുകള്‍ ഉപയോഗിച്ചുളള  നേരിയ സ്‌ക്രീനാണ് ഇതിന്റെ പ്രത്യേകത. മുടിയിഴകളേക്കാള്‍ ഒരു ലക്ഷം മടങ്ങ് നേരിയതാണ് ഈ ക്രിസ്റ്റലുകള്‍. ഇതുകൊണ്ടുണ്ടാക്കുന്ന പേപര്‍ തിംഗ് ഡിസ്‌പ്ലേ വരുന്ന ടി.വി ഒരു മുറിയില്‍ വെക്കാവുന്ന വലുപ്പത്തില്‍ ഉണ്ടാക്കാം. നാനോകോ കമ്പനിയാണ് ഇത്തരമൊരു ടെലിവിഷന്‍ വിപണിയില്‍ ഇറക്കാന്‍ ശ്രമം നടത്തുന്നത്.
കമ്പനി ചീഫ് എക്‌സിക്യൂട്ടീവായ മൈക്കല്‍ എഡല്‍മന്റെ അഭിപ്രായത്തില്‍ സോണി ഷാര്‍പ്പ് സാംഗ്‌സംങ്് എല്‍.ജി തുടങ്ങിയ കമ്പനികള്‍ക്ക് അധികം വൈകാതെ ഈ ടെക്‌നോളജിയിലുള്ള ടി.വി പുറത്തിറക്കാന്‍ കഴിയുമെന്നാണ് പറയുന്നത്. എന്തായാലും അധികം വൈകാതെ പോക്കറ്റ് ടി.വി വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കാം

Subscribe Us: