ക്രൈസ്റ്റ്ചര്‍ച്ച്:  ന്യൂസിലന്‍ഡിലെ രണ്ടാമത്തെ വലിയ നഗരമായ ക്രൈസ്റ്റ്ചര്‍ച്ചില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഒരാള്‍ക്കു പരുക്കേറ്റു. പരിഭ്രാന്തരായ ജനങ്ങള്‍ തെരുവിലേയ്ക്കിറങ്ങി ഓടിയതിനിടെയാണ് ഒരാള്‍ക്ക് പരിക്കേറ്റത്. ഒരു പാറയിടുക്കില്‍ കുടുങ്ങിപ്പോയ നാലുപേരെ രക്ഷപ്പെടുത്തി.

ആദ്യം ക്രൈസ്റ്റ്ചര്‍ച്ചിന് 26 കിലോമീറ്റര്‍ അകലെ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും പിന്നീട് നാലു കിലോമീറ്റര്‍ അകലെ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവുമാണ് ഉണ്ടായത്.  സമുദ്രത്തില്‍ എട്ടു കിലോമീറ്റര്‍ ആഴത്തിലാണു ഭൂചലനം ഉണ്ടായത്. ഭൂചലനത്തെ തുടര്‍ന്ന് ടെലിഫോണ്‍ സര്‍വീസുകളും വൈദ്യുതി ബന്ധവും തകരാറിലായി.

Subscribe Us:

മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ നഗരത്തിലെ കെട്ടിടങ്ങളില്‍ നിന്നെല്ലാം ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. വിമാനത്താവളം താല്‍കാലികമായി അടച്ചിട്ടിരിക്കുകയാണ്.
ക്രൈസ്റ്റ്ചര്‍ച്ചില്‍ ശക്തമായ  ഭൂചലനങ്ങളുണ്ടാകാനിടയുണ്ടെന്ന് നേരത്തെ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു ഭൂചലനം നടന്നതിനു ശേഷം തുടര്‍ചലനങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഇവിടെയുണ്ടായ ശക്തമായ ഭൂചലനത്തില്‍ 181 പേര്‍ മരിച്ചിരുന്നു.

Malayalam News

Kerala News In English