ന്യൂദല്‍ഹി : അണ്ണാഹസാരെയുടെ അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്  മാവോയിസ്റ്റുകളുടെ പിന്തുണ. ഹസാരെയുടെ അഴിമതി വിരുദ്ധ ക്യാമ്പയിന്  പിന്തുണ നല്‍കുമെന്ന് മാവോയിസ്റ്റ് വക്താവ് അഭയ് വ്യക്തമാക്കി. കേന്ദ്രസര്‍ക്കാറിന്റെ അഴിമതി തുറന്നു കാണിക്കാനും അഴിമതിയ്‌ക്കെതിരായി പ്രവര്‍ത്തിക്കാനും മാവോയിസ്റ്റുകള്‍  തീരുമാനിച്ചിട്ടുണ്ട്.

സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി ഞങ്ങള്‍ മുന്നിട്ടിറങ്ങും. അഴിമതിയില്‍ കുളിച്ചിരിക്കുന്ന സര്‍ക്കാര്‍ ഗ്രാമ വികസനം എന്ന പേരില്‍ ജനങ്ങളെ കബളിപ്പിക്കുകയാണ്. പാവപ്പെട്ടവര്‍ക്കായി അനുവദിച്ച പല ഫണ്ടുകളും അവരുടെ അടുത്ത് എത്തുന്നില്ല. ഇത് അനുവദിച്ചുകൊടുക്കാനാവില്ല. അണ്ണാഹസാരെയുടെ അഴിമതി വിരുദ്ധ പ്രവര്‍ത്തനത്തിന് എല്ലാ വിധ പിന്തുണയും മാവോയിസ്റ്റുകളുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും അഭയ് പറഞ്ഞു.

Subscribe Us:

മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ മരിച്ച കിഷന്‍ജിയുടെ സഹോദരനായ വേണുഗോപാല്‍ റാവു ആണ് അഭയ് എന്ന് അറിയപ്പെടുന്നത്.