ന്യൂദല്‍ഹി : ജയ്പൂര്‍ സ്‌ഫോടനത്തിന്റെ പേരില്‍ കേസില്‍ കുടുക്കിയ 11 മുസ്ലീം യുവാക്കള്‍ നിയമനടപടിയ്‌ക്കൊരുങ്ങുന്നു. മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഭീകരവിരുദ്ധ സ്‌കോഡിനുമെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. ചെയ്യാത്ത തെറ്റിന് കേസില്‍പ്പെടുത്തി മൂന്നുവര്‍ഷം ജയിലിലിട്ടതിന് കോടതി വിട്ടയച്ച മുഴുവന്‍ പ്രതികളും പരാതി നല്‍കുമെന്ന് ജയ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പുറത്തുവന്ന യുവാക്കള്‍ പറഞ്ഞു.

മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരരാജെ,സിന്ധ്യ, മുന്‍ ആഭ്യന്തരമന്ത്രി ഗുലാബ് ചന്ദ് കട്ടാരിയ ,ഭീകരവിരുദ്ധ സ്‌കോഡിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയാണ് കോടതി വെറുതെ വിട്ടവര്‍ കേസ് കൊടുക്കാന്‍ തീരുമാനിച്ചത്. സിമി പ്രവര്‍ത്തകരെന്ന് ആരോപിച്ച് ജയ്പൂര്‍ സ്‌ഫോടനക്കേസില്‍ കുടുക്കിയ 14 മുസ്ലീം യുവാക്കളെയാണ് നിരപരാധികളെന്ന് പറഞ്ഞ് ജയ്പൂരിലെ ഫാസ്റ്റ് ട്രാക്ക് കോടതി വെറുതെ വിട്ടത്

Subscribe Us:

രാജസ്ഥാന്‍ ഭീകരവിരുദ്ധ സ്‌കോഡ് ആരോപിച്ച ഒരു കുറ്റവും തെളിവ് സഹിതം ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയ കോടതി പിടിക്കപ്പെട്ടവരില്‍ ആര്‍ക്കും സിമിയുമായി ബന്ധമില്ലെന്നും വിധിന്യായത്തില്‍ പ്രസ്ഥാവിച്ചു. കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ട 3 പേര്‍ക്കെതിരെ നേരത്തെ അഹമ്മദാബാദ് സഫോടനക്കേസും ചുമത്തിയിരുന്നു.