തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ മഴക്കെടുതിയില്‍ അഞ്ചുപേര്‍ മരിച്ചു. കനത്ത മഴയില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞുവീണ് ഒരു സത്രീ മരിച്ചു. വിളപ്പില്‍ശാല മുളയറ സ്വദേശി സുമതിയാണ് മരിച്ചത്. വീടിന് സമീപം താല്‍ക്കാലിക ഷെഡ്ഡ് കെട്ടിയായിരുന്നു സുമതിയും ഭര്‍ത്താവ് പൊന്നയ്യനും താമസിച്ചിരുന്നത്.

അപകടത്തെ തുടര്‍ന്ന് സുമതിയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും  രക്ഷിക്കാനായില്ല. ഭര്‍ത്താവ് പൊന്നയ്യനെ ഗുരുതര പരിക്കോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Subscribe Us:

വര്‍ക്കല മണമ്പൂരില്‍ വൈദ്യൂതാഘാതമേറ്റ് അമ്മയും മകനും മരിച്ചു. ചുഴമ്പാലയില്‍ ഒഴുക്കില്‍ പെട്ട് ഒരു കുട്ടിയും മരിച്ചു.കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച അച്ഛന്‍ കലേഷിനെ കാണാതായി. ബാലരാമപുരത്ത് ഒഴുക്കില്‍ പെട്ട് ബാലരാമപുരം സ്വദേശി മോഹനന്‍ മരിച്ചു.
വട്ടപ്പാറയില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് ചാര്‍ലി എന്നയാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ജില്ലയില്‍ കനത്തമഴ തുടരുകയാണ്.

Malayalam News

Kerala News In English