കൊച്ചി: കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 120 രൂപയാണ് കൂടിയത്. 20,320 രൂപയാണ് പവന് ഇന്നത്തെ വില. ഗ്രാമിന് 2540 രൂപയാണ് വില. അന്താരാഷ്ട്ര വിപണിയില്‍ വില കൂടിയതാണ് ആഭ്യന്തര വിപണിയില്‍ വില കൂടാന്‍ കാരണം.
അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,556.60 ഡോളറാണ്.

ഡിസംബര്‍ എട്ടിന് പവന് 21,760 രൂപ വരെ ഉയര്‍ന്ന സ്വര്‍ണവില പിന്നീട് താഴ്ന്ന് 16 ആയപ്പോള്‍ 20,400 രൂപ വരെയെത്തിയിരുന്നു. അതിനുശേഷം നേരിയതോതില്‍ വര്‍ധിച്ചും കുറഞ്ഞും നീങ്ങുകയായിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം 200 രൂപ കുറഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയിരുന്നു.

Malayalam News

Kerala News in English