വാഷിങ്ടണ്‍: ഇന്ത്യയിലെ പുതിയ അമേരിക്കന്‍ സ്ഥാനപതിയായി നാന്‍സി പവല്‍ സ്ഥാനമേല്‍ക്കും. അമേരിക്കന്‍ പ്രസിഡന്റ്  ബരാക്ക് ഒബാമയാണ് നാന്‍സി പവലിനെ  നിയമിച്ചത്. 64 കാരിയായ പവല്‍ അമേരിക്കന്‍ സ്ഥാനപതിയായി ഇന്ത്യയിലെത്തുന്ന ആദ്യ വനിതയാണ്.

പാകിസ്താനിലെയും നേപ്പാളിലെയും അമേരിക്കന്‍ സ്ഥാനപതി ആയിരുന്ന പവല്‍ കൊല്‍ക്കത്ത, ന്യൂഡല്‍ഹി, ധാക്ക, ഇസ്‌ലാമാബാദ് തുടങ്ങിയ നഗരങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഘാന, ഉഗാണ്ട എന്നീ രാജ്യങ്ങളിലും പവല്‍ സ്ഥാനപതിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്

നാന്‍സി പവല്‍ അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയത്തിലെ ഫോറിന്‍ സര്‍വീസ് ഡയറക്ടര്‍ ജനറല്‍, ഹ്യൂമന്‍ റിസോഴ്‌സസ് ഡയറക്ടര്‍ എന്നീ ചുമതലകള്‍ വഹിക്കുന്നുണ്ട്  .ഏപ്രിലില്‍ രാജിവച്ച തിമോത്തി ജെ റോമറിന്റെ പിന്‍ഗാമിയായാണ് നാന്‍സി പവല്‍ ഇന്ത്യയില്‍ എത്തുന്നത്. പീറ്റര്‍ ബര്‍ലെയ്ക്കാണ് ഇപ്പോള്‍ ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതി കാര്യാലയത്തിന്റെ താത്കാലിക ചുമതല.

Malayalam News

Kerala News In English