Administrator
Administrator
തലകൊണ്ടു കളിക്കുമ്പോള്‍ സൂക്ഷിക്കുക
Administrator
Saturday 10th December 2011 4:08pm

ഫുട്‌ബോള്‍ കളിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ വിരളമായിരിക്കും. എന്നാല്‍ ഫുട്‌ബോള്‍ കളിയില്‍ നിങ്ങളെ കാത്തിരിക്കുന്ന അപകടങ്ങള്‍ പലതാണ്. ബോള്‍ തലകൊണ്ട് നിരവധി തവണ ഹെഡ് ചെയ്യുന്നവരാണോ നിങ്ങള്‍ ..? എന്നാല്‍ തീര്‍ച്ചയായും അത് നിങ്ങളുടെ തലച്ചോറിനെ ബാധിക്കുമെന്നതില്‍ സംശയം വേണ്ട.
ബോള്‍ തലകൊണ്ട് തട്ടുന്നത് ഫുട്‌ബോള്‍ കളിയില്‍ പതിവാണ് എന്നാല്‍ ഇത് സൃഷ്ടിക്കുന്നത് ഗുരുതരമായ പ്രശ്‌നങ്ങളെക്കുറിച്ച് പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ന്യൂയോര്‍ക്കിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ മെഡിക്കല്‍ കോളേജിലെ ഗവേഷകരാണ് ഈ വിഷയത്തില്‍ പഠനം നടത്തുന്നത്. ബോള്‍ തലകൊണ്ട് തട്ടുമ്പോള്‍ തലച്ചോറിന് സംഭവിക്കാവുന്ന പ്രശ്‌നത്തെകുറിച്ചാണ് പഠനം.
കുട്ടിക്കാലം മുതല്‍ ഫുട്‌ബോള്‍ കളിക്കുന്ന 34 ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയുമാണ് പരീക്ഷണത്തിന് വിധേയമാക്കിയത്. ഇവരില്‍ തലകൊണ്ട് ബോള്‍ തട്ടുന്നവരോട്  ഒരു കളിയില്‍ എത്ര തവണ ഹെഡ് ചെയ്യുമെന്നും തലയ്ക്ക് അനുഭവപ്പെടുന്ന വേദനയെക്കുറിച്ചും  ചോദ്യങ്ങള്‍ ചോദിച്ചു. പിന്നീട് കമ്പ്യൂട്ടറൈസ്ഡ് ടെസ്റ്റുകള്‍ക്കും ഇവരെ വിധേയരാക്കി.
എം.ആര്‍.ഐ വഴി തലച്ചോറിന്റെ സ്‌കാനിംഗ് നടത്തിയപ്പോള്‍ ഫുട്‌ബോള്‍ കളിയില്‍ കൂടുതലായി ഹെഡ് ചെയ്യുന്നവരുടെ തലച്ചോറില്‍ ഘടനാപരമായ ചില മാറ്റങ്ങള്‍ കണ്ടെത്തുകയുണ്ടായി. ശക്തിയായി തലകൊണ്ട് ബോള്‍ തട്ടുന്നതു വഴി തലച്ചോറിന് ക്ഷതമേല്‍ക്കാനുള്ള സാധ്യതയും കണ്ടെത്തിയതായി ഗവേഷകര്‍ പറയുന്നുണ്ട്.

Advertisement