തിരുവനന്തരപുരം : തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ വി.എസ്സിനും പിണറായിക്കുമെതിരെ രൂക്ഷ വിമര്‍ശനം. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വി സംബന്ധിച്ചാണ് വിമര്‍ശനം. നേതാക്കള്‍ തമ്മിലുള്ള പരസ്പരം വിഴുപ്പലക്കലാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയ്ക്ക് കാരണം. നിയമസഭാ തിരഞ്ഞെടുപ്പില്‍ പല മണ്ഡലങ്ങളിലും പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിച്ചത് പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെയാണെന്നും ജില്ലാ കമ്മിറ്റി പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു

കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിലെ ഇടുതു സ്ഥാനാര്‍ത്ഥിയുടെ പരാജയം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ അപാകത മൂലമാണെന്ന് സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ സഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പിഴവ് പറ്റിയിട്ടില്ലെന്നും ആലോചിച്ച് തീരുമാനിച്ചു തന്നെയാണ് സഥാനാര്‍ത്ഥിയെ തീരുമാനിച്ചതെന്നും കോടിയേരി ബാലകൃഷ്ണന്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

പാര്‍ട്ടിയ്ക്ക് മികച്ച പിന്തുണ ലഭിച്ച പല മണ്ഡലങ്ങളിലും നേതാക്കള്‍ തമ്മിലുള്ള ശത്രുതാ മനോഭാവം തോല്‍വിയ്ക്ക് കാരണമായി. റിപ്പോര്‍ട്ടിനെ തുടര്‍ന്നുള്ള ചര്‍ച്ചയില്‍ നേതാക്കള്‍ ഇരുപക്ഷത്തുനിന്നും പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. കോഴിക്കോട്,വടകര ലോക്‌സഭാ മണ്ഡലങ്ങളിലെ തോല്‍വിക്ക് പിന്നില്‍ വിഭാഗീയതയാണെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തി.

കിനാലൂര്‍ സമരവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്. അച്യൂതാനന്ദന്‍ സ്വീകരിച്ച നിലപാടിനെതിരെയും വിമര്‍ശനമുണ്ടായി. മറ്റു പലകാര്യങ്ങളിലെന്ന പോലെ ഒറ്റയാന്‍ നിലപാടാണ് വി.എസ് ഇക്കാര്യത്തില്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചതെന്ന കുറ്റപ്പെടുത്തലുകളാണ് ചര്‍ച്ചയിലുണ്ടായത്. കിനാലൂര്‍ ഭൂമിയിടപാടിന്റെ കാര്യത്തില്‍ ജില്ലാനേത്യത്വത്തിന് വീഴ്ച പറ്റിയതായും വിമര്‍ശനമുണ്ട്.

ഒഞ്ചിയത്തെ വിമത പാര്‍ട്ടിയുടെ രൂപവത്ക്കരണത്തിനു പിന്നില്‍ വി.എസ്സിന്റെ സ്വാധീനത്തെ കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. എന്നാല്‍ വിമതര്‍ വി.എസ്സിന്റെ പേര് ഉപയോഗിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Malayalam News

Kerala News In English