അടിമാലി : ഇടുക്കിയിലെ തോട്ടം മേഖലയില്‍ തമിഴരെ ആക്രമിക്കാന്‍ മുതിര്‍ന്ന ബി.ജെ.പി പ്രവര്‍ത്തകരെ സി.പി.ഐ.എമ്മുകാര്‍ നേരിട്ടു. ആക്രമണത്തില്‍ ബി.ജെ.പി നേതാവിന് വെട്ടേറ്റു. മുല്ലപ്പെരിയാറില്‍ നടക്കുന്ന സമരത്തിന്റെ പേരില്‍ തമിഴ്‌നാട്ടില്‍ മലയാളികള്‍ വ്യാപകമായി ആക്രമിക്കപ്പെടുന്ന സംഭവത്തില്‍ പ്രതിഷേധിച്ചതായിരുന്നു ബി.ജെ.പി പ്രവര്‍ത്തകര്‍ തമിഴരെ ആക്രമിക്കാന്‍ മുതിര്‍ന്നത്.

കേരളം വിട്ടുപോകണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ക്കാര്‍ തമിഴരെ ആട്ടിയോടിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം ശാന്തന്‍പാറ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ചെമ്മണാര്‍ ശാന്തിനഗറില്‍ നിന്ന് തമിഴര്‍ക്കെതിരെ ബി.ജെ.പി പ്രാദേശിക നേതാവ് വര്‍ഗീസിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്. ഇതറിഞ്ഞെത്തിയ സി.പി.ഐ.എം നേതാക്കള്‍ ബി.ജെ.പി പ്രവര്‍ത്തകരുമായി വാക്കേറ്റമുണ്ടാക്കുകയായിരുന്നു.

Subscribe Us:

ആക്രമണത്തില്‍ പരിക്കേറ്റ ബി.ജെ.പി നേതാവ് വര്‍ഗീസിനെ പോലീസും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നിരവധി സി.പി.ഐ.എം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. സ്ഥലത്ത് വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്‌

Malayalam news

Kerala News In English