കാബൂള്‍: വടക്കന്‍ അഫ്ഗാനിസ്ഥാനിലെ പര്‍വാന്‍ പ്രവിശ്യയിലുണ്ടായ സ്‌ഫോടനത്തില്‍ 50 പേര്‍ മരിച്ചു. ഇന്ധനം നിറച്ചുവരുന്ന ട്രക്കിനുനേരെ ബോംബെറിയുകയായിരുന്നു. ട്രക്കില്‍ സ്ഥാപിച്ചിരുന്ന മാഗ്നറ്റ് ബോംബ് പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് എണ്ണ ചോര്‍ച്ച ഉണ്ടായിരുന്നു.

ട്രക്കില്‍ നിന്ന് എണ്ണ ശേഖരിക്കാനായി ആളുകള്‍ തടിച്ചുകൂടിയതിനിടെ വീണ്ടും സ്‌ഫോടനമുണ്ടാവുകയായിരുന്നു. സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് അധികൃതര്‍ പറഞ്ഞു.

Subscribe Us: